Posted On
date_range Updated On
date_range എണ്ണമേഖലയിൽ 1500ഒാളം ഒഴിവുകൾ
കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപറേഷനിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 1,491 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. 2021 ജൂൺ അവസാനം വരെയുള്ള കണക്കാണിത്.
കൂടുതൽ ഒഴിവുകൾ കുവൈത്ത് ഒായിൽ കമ്പനിയിലും നാഷനൽ പെട്രോളിയം കമ്പനിയിലുമാണ്. ചില തൊഴിലാളികൾ മറ്റു കമ്പനികളിലേക്ക് മാറിയതും ചില വിദേശ തൊഴിലാളികളെ പിരിച്ചുവിട്ടതുമാണ് ഒഴിവുകൾ വർധിക്കാൻ കാരണം. കുവൈത്ത് ഒായിൽ കമ്പനിയിൽ മാത്രം 443 സാേങ്കതിക തൊഴിൽ തസ്തിക ഒഴിഞ്ഞുകിടക്കുന്നു.
നാഷനൽ പെട്രോളിയം കമ്പനിയിൽ 736ഉം കുവൈത്ത് ഒായിൽ ടാേങ്കഴ്സിൽ 57ഉം ഒഴിവുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.