കുവൈത്ത് സിറ്റി: ഈയിടെ അന്തരിച്ച പ്രമുഖ പ്രഭാഷകനും സുന്നി പ്രാസ്ഥാനിക നേതാവുമായ അബ്ദുലത്തീഫ് സഅദി പഴശ്ശിയെ കുവൈത്ത് നാഷനൽ ഐ.സി.എഫ് അനുസ്മരിച്ചു. സാമൂഹിക സേവകനും പണ്ഡിതനും നേതാവുമായ സഅദിയുടെ ആകസ്മിക വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് അനുസ്മരണ പ്രഭാഷണത്തിൽ കുവൈത്ത് ഐ.സി.എഫ് ജനറൽ സെക്രട്ടറി അബ്ദുല്ല വടകര അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ പ്രകടമാക്കിയ അഗാധ ദുഃഖവും വേദനയും അദ്ദേഹത്തിന്റെ നിർമല വ്യക്തിത്വത്തിന്റെ വലുപ്പം അടയാളപ്പെടുത്തുന്നതാണെന്നും അദ്ദേഹം അനുസ്മരിച്ചു.
ഫർവാനിയ ഐ.സി.എഫ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അബ്ദുൽ ഹക്കീം ദാരിമി അധ്യക്ഷത വഹിച്ചു. അഹമദ് കെ. മാണിയൂർ ഉദ്ഘാടനം ചെയ്തു. സാലിഹ് കിഴക്കേതിൽ, അബു മുഹമ്മദ്, ഉവൈസ് അത്തോളി എന്നിവർ സംസാരിച്ചു. അഹമദ് സഖാഫി കാവനൂർ പ്രാർഥന നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.