കുവൈത്ത് സിറ്റി: അറബ് ടൗൺസ് ഓർഗനൈസേഷന്റെ (എ.ടി.ഒ) സെക്രട്ടറി ജനറലായി അബ്ദുൽ റഹ്മാൻ അൽ അസ്ഫറിനെ തിരഞ്ഞെടുത്തു. ഞായറാഴ്ച കുവൈത്തിൽ നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അൽ മൻഫൂഹി, അൽ അസ്ഫറിനെ അഭിനന്ദിച്ചു.
1967ൽ കുവൈത്തിൽ സ്ഥാപിതമായ എ.ടി.ഒ അറബ് നഗരങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രധാന സ്ഥാപനമാണെന്ന് അൽ അസ്ഫർ പറഞ്ഞു. എ.ടി.ഒയുടെ സെക്രട്ടറി ജനറൽ എന്ന നിലയിൽ തന്റെ പരമാവധി ചെയ്യുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ എ.ടി.ഒ, അറബ് ലോകത്തിന്റെ എല്ലാ മേഖലകളിലും വികസനം തുടരുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിനൊപ്പം അറബ് നഗരങ്ങളുടെ ഐഡന്റിറ്റിയും സംസ്കാരവും സംരക്ഷിക്കുന്നതിലും ശ്രദ്ധ നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.