അബ്ദുൽ ലത്തീഫ്​ ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ബോർഡ് അംഗം

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ബദർ അൽ സമാ മെഡിക്കൽ സെൻറർ മാനേജിംഗ് ഡയറക്ടർ അബ്ദുൽ ലത്തീഫിനെ ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഒ.സി.സി.ഐ) ഡയറക്ടര്‍ ബോർഡ് അംഗമായി തിരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പിൽ പുതു ചരിതം രചിച്ചാണ്​ അബ്ദുൽ ലത്തീഫിന്റെ വിജയം​. ഒ.സി.സി.ഐ ബോർഡിൽ തെരഞ്ഞെടുക്കപ്പെടുന്ന പ്രഥമ പ്രവാസി നിക്ഷേപകനാണ്​ ഇദ്ദേഹം. 107 വോട്ട്​ നേടി വൻ ഭൂരിപക്ഷത്തോടെയാണ്​ വിജയം നേടിയത്.

ആരോഗ്യപരിപാലന മേഖലക്ക് പുറമെ ട്രാവൽ, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, കൺസ്ട്രക്ഷൻ, റീട്ടെയ്‌ലിംഗ്, ഹോസ്പിറ്റാലിറ്റി മേഖലകളിലുമായി ജി.സി.സി രാജ്യങ്ങളിൽ മൂന്ന് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ളയാളാണ് അബ്ദുൽ ലത്തീഫ്.

ഒമാൻ, കുവൈത്ത് എന്നിവക്ക് പുറമെ ഇന്ത്യ, ബഹ്റൈൻ, യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലും അബ്ദുല്ലത്തീഫിന് ആരോഗ്യ സംരക്ഷണ സഥാപനങ്ങളുണ്ട്.

ഒ.സി.സി.ഐ ബോര്‍ഡിലേക്ക് വിജയിക്കാൻ കഴിഞ്ഞത്​ അഭിമാനവും സ​ന്തോഷം നൽകുന്ന കാര്യമാണെന്ന്​ അബ്​ദുൽ ലത്തീഫ്​ ഒമാനിൽ പ്രതികരിച്ചു. മികച്ച വിജയം നേടിയതിൽ അബ്​ദുൽ ലത്തീഫിനെ കുവൈത്ത് ബദർ അൽ സമ മാനേജ്മെന്റ് അഭിനന്ദിച്ചു.

സി.ഇ.എ ഡോ. ശരത് ചന്ദ്രൻ, കൺട്രി ഹെഡ് അഷ്റഫ് അയൂർ, ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് എന്നിവർ ആശംകൾ അറിയിച്ചു.

Tags:    
News Summary - Abdul Latif as Oman Chamber of Commerce Board Member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.