അവസാന ക്വാർട്ടർ ഫൈനലിൽ ടൈ ബ്രേക്കറിന് ഒരുങ്ങുന്ന കസ്മ ടീം
കുവൈത്ത് സിറ്റി: അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ സെമി ഫൈനൽ പട്ടികയായി. കുവൈത്ത് സ്പോർട്സ് ക്ലബ്, അൽ അറബി, ഖാദിസിയ, കസ്മ ടീമുകളാണ് അവസാന നാലിൽ ഇടംപിടിച്ചത്.
അവസാന ക്വാർട്ടറിൽ ടൈ ബ്രേക്കറിൽ അൽ നസ്റിനെ കീഴടക്കിയാണ് കസ്മ സെമിയിലേക്ക് മുന്നേറിയത്. യർമൂഖ് അബ്ദുല്ല അൽ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിതസമയത്തും അധികസമയത്തും ഒാരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് ടൈ ബ്രേക്കറിലൂടെ വിജയികളെ നിശ്ചയിച്ചത്. മഷാരി അൽ ആസിമി നേടിയ പെനാൽറ്റി കിക്ക് ഗോളിലൂടെ 29ാം മിനിറ്റിൽ അൽ നസ്ർ ലീഡെടുത്തു.
എന്നാൽ, 43ാം മിനിറ്റിൽ ആദിൽ ഷബീബ് അൽ ഖാലിദി ഗോൾ മടക്കി. പിന്നീട് നിശ്ചിതസമയത്ത് ഗോൾവല അനങ്ങിയില്ല. ആദ്യ മൂന്ന് ക്വാർട്ടർ ഫൈനലുകളെ അപേക്ഷിച്ച് വിരസമായിരുന്നു നാലാം ക്വാർട്ടർ. സെപ്റ്റംബർ 25ന് ആദ്യ സെമിയിൽ അൽ അറബി ഖാദിസിയയെ നേരിടും. 26ന് രണ്ടാം സെമിയിൽ കസ്മ കുവൈത്ത് സ്പോർട്സ് ക്ലബുമായി ഏറ്റുമുട്ടും.
കഴിഞ്ഞവർഷം സ്റ്റേഡിയത്തിൽ കാണികൾ ഇല്ലാതെയാണ് അമീർ കപ്പ് നടത്തിയതെങ്കിൽ ഇത്തവണ നിയന്ത്രണങ്ങളോടെ കാണികൾക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.
സ്റ്റേഡിയത്തിെൻറ ശേഷിയുടെ 30 ശതമാനം കാണികളെ ആണ് പ്രവേശിപ്പിക്കുന്നത്. പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.