അബൂബക്കർ
Posted On
date_range Updated On
date_range വാഹനമിടിച്ച് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: വാഹനമിടിച്ച് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. പൂക്കോട്ടൂർ വെള്ളൂർ താഴെമുക്ക് സ്വദേശി നെച്ചിത്തടത്തിൽ അബൂബക്കർ (53) ആണ് മരിച്ചത്. ദീർഘകാലമായി ജിദ്ദ ഹയ്യ് അന്നഈമിൽ പൊടിമിൽ ജീവനക്കാരനായിരുന്നു. പരേതരായ നെച്ചിത്തടത്തിൽ മുഹമ്മദിന്റെയും നൂറേങ്ങൽ ഫാത്തിമയുടെയും മകനാണ്.
ഭാര്യ: മൈമൂന. മക്കൾ: സൽമാൻ ഫാരിസ്, ഷംനാദ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് ഹയ്യ് അൽ ഫൈഹയിലെ മസ്‌ജിദ് റഹ്‌മാനിയ്യയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.