കുവൈത്ത് സിറ്റി: കോഴിക്കോട് കൊടുവള്ളി പൂളക്കമണ്ണിൽ മഞ്ഞോറമ്മൽ അഹമ്മദ് കുട്ടി (അയമു-64 ) കുവൈത്തിൽ നിര്യാതനായി. ഹൃദയസ്തംഭനം മൂലം രണ്ടാഴ്ചയായി കുവൈത്ത് അദാൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കുവൈത്ത് ഇക്വേറ്റ് കമ്പനിയിൽ ജീവനക്കാവനായിരുന്ന അഹമ്മദ് കുട്ടി ജോലി അവസാനിപ്പിച്ച് അടുത്തിടെ നാട്ടിൽ പോയിരുന്നു. കമ്പനിയിൽ നിന്ന് സാമ്പത്തിക ഇടപാടുകൾ ശരിയാക്കാൻ രണ്ടാഴ്ച മുമ്പാണ് കുവൈത്തിൽ എത്തിയത്. ഇടപാടുകൾ ശരിയാക്കി മടങ്ങാനിരിക്കെയാണ് ഹൃദയസ്തംഭനം വന്ന് ആശുപത്രിയിലായത്. ഭാര്യ: ഷാഹിദ. മക്കൾ: ഷെറിൻ, ഷിബിൽ, ഹണി. മരുമക്കൾ: ഫവാസ് , തൗഫിറ , ജുംമ്ന. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ കെ.എം.സി.സി നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.