Posted On
date_range Updated On
date_range കുവൈത്തിൽ 684 പേർക്ക് കൂടി കോവിഡ്; 692 പേർക്ക് രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ 684 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 63,309 പേർക്കാണ് വൈറസ് ബാധിച്ചത്. ശനിയാഴ്ച 692 പേർ ഉൾപ്പെടെ 53,607 പേർ രോഗമുക്തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 429 ആയി. ബാക്കി 9273 പേരാണ് ചികിത്സയിലുള്ളത്. 123 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 3909 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
422 കുവൈത്തികൾക്കും 262 വിദേശികൾക്കുമാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. അഹ്മദി ഗവർണറേറ്റിൽ 203 പേർ, ജഹ്റ ഗവർണറേറ്റിൽ 170 പേർ, ഫർവാനിയ ഗവർണറേറ്റിൽ 158 പേർ, ഹവല്ലി ഗവർണറേറ്റിൽ 87 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 66 പേർ എന്നിങ്ങനെയാണ് കോവിഡ് ബാധിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.