അലക്ഷ്യമായി നിർത്തിയിട്ട വാഹനങ്ങൾ മുനിസിപ്പൽ അധികൃതർ കൊണ്ടു
പോകുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ മുനിസിപ്പാലിറ്റിയിലെ പൊതു ശുചിത്വ വിഭാഗം നടത്തിയ ഫീൽഡ് പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ പിടികൂടി. ആറു ഗവർണറേറ്റുകളിൽ ഒരേസമയം നടത്തിയ കാമ്പയിനിൽ അലക്ഷ്യമായി നിർത്തിയിട്ട 601 കാറുകളും ബോട്ടുകളും പിടിച്ചെടുത്ത് മുനിസിപ്പൽ ഗാരേജിലേക്ക് മാറ്റി. 4,146 വാഹനങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിച്ചതായും നിശ്ചിത കാലാവധി കഴിഞ്ഞിട്ടും ഉടമകൾ എത്താത്ത വാഹനങ്ങൾ കണ്ടുകെട്ടുമെന്നും അധികൃതർ അറിയിച്ചു. മുനിസിപ്പാലിറ്റിയുടെ എല്ലാ ശാഖകളിലെയും പൊതു ശുചിത്വ, റോഡ് പ്രവൃത്തി വകുപ്പുകളിലെ സൂപ്പർവൈസറി ടീമുകളുടെ ഫീൽഡ് പരിശോധന കാമ്പയിൻ തുടരുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.