60 വയസ്സിന്​ മുകളിലുള്ള ബിരുദമില്ലാത്തവർക്ക്​ 250 ദീനാറും സ്വകാര്യ ആരോഗ്യ ഇൻഷുറൻസും വ്യവസ്ഥയിൽ ഇഖാമ പുതുക്കാം

കുവൈത്ത്​ സിറ്റി: 60 വയസ്സിന്​ മുകളിലുള്ള ബിരുദമില്ലാത്തവർക്ക്​ 250 ദീനാർ അധിക ഫീസ്​ ഇൗടാക്കിയും സ്വകാര്യ ആരോഗ്യ ഇൻഷുറൻസ്​ നിർബന്ധമാക്കിയും തൊഴിൽ പെർമിറ്റ്​ പുതുക്കി നൽകും. വാണിജ്യ മന്ത്രിയും മാൻപവർ പബ്ലിക്​ അതോറിറ്റി ചെയർമാനുമായ ജമാൽ അൽ ജലാവിയുടെ അധ്യക്ഷതയിൽ ചേർന്ന മാൻപവർ അതോറിറ്റി ഡയറക്​ടർ ബോർഡ്​ യോഗത്തിലാണ്​ തീരുമാനം. വിഷയത്തിൽ ഒരുവർഷമായി തുടരുന്ന അനിശ്ചിതത്വത്തിന്​ ഇതോടെ അവസാനമാകുമെന്നാണ്​ കരുതുന്നത്​. 60 വയസ്സിന്​ മുകളിലുള്ളവരുടെ വിഷയത്തിൽ പലവട്ടം തീരുമാനം മാറിമറിഞ്ഞതാണ്​. പ്രായപരിധി നിയന്ത്രണം വന്നതിന്​ ശേഷം വിസ പുതുക്കാൻ കഴിയാതെ നിരവധി പേർക്ക്​ തിരിച്ചുപോകേണ്ടി വന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.