കുവൈത്തിൽ 559 പേർക്ക്​ കൂടി കോവിഡ്​; 652 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 559 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 59,763 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. തിങ്കളാഴ്​ച 652 പേർ ഉൾപ്പെടെ 50,339 പേർ രോഗമുക്​തി നേടി. തിങ്കളാഴ്​ച കുവൈത്തിൽ കോവിഡ്​ മരണം റിപ്പോർട്ട്​ ചെയ്​തിട്ടില്ല.  രാജ്യത്തെ കോവിഡ്​ മരണം 408 ആയി തുടരുകയാണ്​. ബാക്കി 9016 പേരാണ്​ ചികിത്സയിലുള്ളത്​. 138 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

337 കുവൈത്തികൾക്കും 222 വിദേശികൾക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​. ജഹ്​റ ഗവർണറേറ്റിൽ 164, ഫർവാനിയ ഗവർണറേറ്റിൽ 144, അഹ്​മദി ഗവർണറേറ്റിൽ 130, ഹവല്ലി ഗവർണറേറ്റിൽ 76, കാപിറ്റൽ ഗവർണറ്റേിൽ 45 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

Tags:    
News Summary - 559 more covid case in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.