Posted On
date_range Updated On
date_range കുവൈത്തിൽ 478 പേർക്ക് കൂടി കോവിഡ്; 747 പേർക്ക് രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ 478 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 54,058 പേർക്കാണ് വൈറസ് ബാധിച്ചത്. ശനിയാഴ്ച 747 പേർ ഉൾപ്പെടെ 43,961 പേർ രോഗമുക്തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 386 ആയി. ബാക്കി 9711 പേരാണ് ചികിത്സയിലുള്ളത്. 150 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
അഹ്മദി ഗവർണറേറ്റിൽ 204, ജഹ്റ ഗവർണറേറ്റിൽ 93, ഫർവാനിയ ഗവർണറേറ്റിൽ 90, കാപിറ്റൽ ഗവർണറേറ്റിൽ 53, ഹവല്ലി ഗവർണറേറ്റിൽ 38 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ സബാഹിയ 25, റിഖ 25, സുലൈബിയ 24, തഹർ 22, ജാബിർ അൽ അലി 21, ഖുസൂർ 19 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 310 കുവൈത്തികൾക്കും 168 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.