കുവൈത്ത് സിറ്റി: കുവൈത്ത് വിസയുള്ള 426,871 വിദേശികൾ രാജ്യത്തിന് പുറത്ത് കഴിയുന്നു. അവധിക്ക് നാട്ടിൽ പോയി വിമാന സർവീസ് ഇല്ലാത്തതിനാൽ തിരിച്ചുവരാൻ കഴിയാത്തവരാണ് ഇതിൽ ഭൂരിഭാഗം പേരും. വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞവരെ കുവൈത്തിലേക്ക് വരാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ താമസകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അൻവർ അൽ ബർജാസ് അൽ അൻബ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുവൈത്തിലേക്ക് വരാനുള്ള എല്ലാ തരം വിസകളും അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിൽനിന്നുള്ള അനുമതി ലഭിക്കുന്ന മുറക്ക് ഇത് പുനരാരംഭിക്കും.
രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ പിടികൂടാൻ വ്യാപക പരിശോധനക്ക് പദ്ധതി തയാറാക്കിയിട്ടുണ്ട്. വിമാന സർവീസ് സാധാരണ നിലയിലായാൽ പരിശോധന കാമ്പയിൻ ആരംഭിക്കും. അനധികൃത താമസക്കാരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്ത വിധം നാടുകടത്തും. രാജ്യത്ത് വിദേശികൾ അധികമുള്ളതിെൻറ ബുദ്ധിമുട്ട് കോവിഡ് പ്രതിസന്ധികാലം വെളിപ്പെടുത്തി. ജനസംഖ്യാ സന്തുലനം സാധ്യമാക്കാൻ സഹായിക്കും വിധം താമസ നിയമം ഭേദഗതി വരുത്തുമെന്നും അൻവർ അൽ ബർജാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.