ഫ​ർ​വാ​നി​യ ​ബ്ലോ​ക്ക് ആ​റി​ൽ ബു​ധ​നാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ഗ്രാ​ൻ​ഡ് ഫ്ര​ഷ്

ഗ്രാൻഡ് ഹൈപ്പർ 28ാമത് ബ്രാഞ്ച് ഫർവാനിയയിൽ ഇന്ന് തുറക്കും

കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ 28ാമത് ശാഖ ഫർവാനിയ ബ്ലോക്ക് ആറിൽ സ്ട്രീറ്റ് രണ്ടിൽ ബുധനാഴ്ച വൈകീട്ട് 4.30ന് ജനങ്ങൾക്കായി തുറന്ന് കൊടുക്കും. 1500 ചതുരശ്രഅടിയിൽ നിത്യോപയോഗ സാധനങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുള്ള ഗ്രാൻഡ് ഫ്രഷ് എന്ന ആശയത്തിലുള്ളതാണ് ഫർവാനിയയിൽ പുതുതായി തുറക്കുന്ന ശാഖ. ഗ്രാൻഡിന്റെ കുവൈത്തിലെ 28ാമത്തെയും റീജൻസി ഗ്രൂപ്പിന്റെ 82ാമത്തെയും ബ്രാഞ്ചാണ് ഫർവാനിയ ബ്ലോക്ക് ആറിൽ തുറക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങൾക്ക് വമ്പിച്ച വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടനിലക്കാരില്ലാതെ ഉൽപാദന കേന്ദ്രങ്ങളിൽനിന്ന് നേരിട്ട് വാങ്ങുന്നതിനാലാണ് പഴം, പച്ചക്കറികൾ തുടങ്ങിയ സാധനങ്ങൾ വൻ വിലക്കിഴിവിൽ നൽകാൻ സാധിക്കുന്നതെന്ന് മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചു.

Tags:    
News Summary - 28th branch of Grand Hyper will open today in Farwaniya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.