കുവൈത്തിൽ 268 വെബ്‌സൈറ്റുകൾക്ക് വിലക്ക്; 30 എണ്ണം പിൻവലിച്ചു

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം രാജ്യത്ത് 268 വെബ്‌സൈറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തുകയും 30 വെബ്‌സൈറ്റുകൾ പിൻവലിക്കുകയും ചെയ്തു. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) യാണ് നടപടി സ്വീകരിച്ചത്. ബൗദ്ധിക സ്വത്തവകാശത്തിന്റെയും പ്രസിദ്ധീകരണ അവകാശങ്ങളുടെയും ലംഘനം കാരണം 193 സൈറ്റുകൾ ബ്ലോക്ക് ചെയ്‌തു.

ഇത് ബ്ലോക്ക് ചെയ്‌ത മൊത്തം വെബ്‌സൈറ്റുകളുടെ 68ശതമാനം വരും. കുവൈത്ത് നിയമങ്ങളും ഇസ്ലാമിക തത്ത്വങ്ങളും പാലിക്കാത്തതിനാൽ 52 വെബ്‌സൈറ്റുകൾക്കെതിരെയും നടപടി ഉണ്ടായി. കൂടാതെ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന സോഫ്‌റ്റ്‌വെയർ, അനുചിതമായ ബ്രൗസർ ഉള്ളടക്കം, വഞ്ചന, എന്നിവ കാരണം 23 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്‌തു.

Tags:    
News Summary - 268 websites banned in Kuwait; 30 were withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.