കുവൈത്ത് സിറ്റി: രാജ്യത്തെയും മിഡിലീസ്റ്റിലെ തന്നെയും ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായി മാറിയേക്കാവുന്ന അൽ സൂർ എണ്ണശുദ്ധീകരണശാലയുടെ നിർമാണം 45 ശതമാനം പൂർത്തിയായതായി കുവൈത്ത് എണ്ണമന്ത്രിയെ ഉദ്ധരിച്ച് അറബ് ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായാണ് നടക്കുന്നത്. അടുത്തവർഷം മാർച്ചോടെ നിർമാണം പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിൽ ലോകോത്തര നിലവാരത്തിലുള്ള പരിസ്ഥിതി സൗഹൃദ എണ്ണശുദ്ധീകരണമാണ് അധികൃതർ ലക്ഷ്യമാക്കുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങൾ പരമാവധി ഇല്ലാതാക്കുന്നതോടൊപ്പം ജോലിക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും ഇവിടെ സ്വീകരിച്ചിട്ടുണ്ട്. ഒരുദിവസം ഉൽപാദിപ്പിക്കാൻ സാധിക്കുന്ന സംസ്കൃത എണ്ണയുടെ അളവിലും ലോകത്തെ ഏറ്റവും വലിയതായി അൽ സൂർ പദ്ധതി മാറുമെന്നാണ് കണക്കുകൂട്ടൽ. കെ.എൻ.പി.സിയുടെ മിന അബ്ദുല്ല, മിന അഹ്മദി റിഫൈനറികളിലായി നടപ്പാക്കുന്ന ക്ലീൻഫ്യൂവൽ പദ്ധതി 90 ശതമാനം പൂർത്തിയായി. കുവൈത്ത് എണ്ണയുടെ ഗുണനിലവാരം അന്താരാഷ്ട്ര വിപണിയുടെ മാനദണ്ഡങ്ങൾക്കും ആവശ്യങ്ങൾക്കുമനുസരിച്ച് ഗണ്യമായി വർധിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി ഇഴയുന്നതായ ഒാഡിറ്റ് ബ്യൂറോ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ എണ്ണ മന്ത്രാലയം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2018 അവസാനത്തോടെ നിർമാണം പൂർത്തിയാവേണ്ട ക്ലീൻ ഫ്യൂവൽ പദ്ധതി വൈകാനിടയുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.