കുവൈത്ത് സിറ്റി: അന്താരാഷ്ട്ര സന്നദ്ധ സംഘടനാ സമ്മേളനത്തിന് കുവൈത്ത് ആതിഥ്യം വഹിക്കും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള 100 കോടി പാവങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് സമ്മേളനം നടത്തുന്നത്. വാഷിങ്ടണിൽ അലയൻസ് ഓഫ് െവർച്യു ഫോർ ദ് കോമൺ ഗുഡ് കോൺഫറൻസിൽ ഇൻറർനാഷനൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ ചെയർമാൻ അബ്ദുല്ല അൽ മതൂഖ് അറിയിച്ചതാണ് ഇക്കാര്യം.
മതം, വംശം എന്നിവ പരിഗണിക്കാതെയാകും സഹായം നൽകുക. മതങ്ങൾ തമ്മിൽ സമാധാനത്തിനുള്ള സംവാദമൊരുക്കാനും മനുഷ്യാവകാശം സംരക്ഷിക്കാനുമുള്ള പ്രോത്സാഹനമാകും സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.
മതത്തിെൻറ പേരിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ സമാധാനത്തിന് വേണ്ടിയുള്ള സംവാദം ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.