കുവൈത്ത് സിറ്റി: ഗാർഹികത്തൊഴിലാളികളുടെ റിക്രൂട്ടിങ് ഫീസ് വർധിപ്പിച്ച അൽ ദുർറ കമ്പനി തീരുമാനത്തിെൻറ പശ്ചാത്തലത്തിൽ മറ്റു ബദൽ സംവിധാനമുൾപ്പെടെ പ്രശ്നപരിഹാര നടപടികൾ ഉൗർജിതമാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
കമ്പനിക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ വ്യവസായ -വാണിജ്യമന്ത്രി ഖാലിദ് അൽ റൗദാനുൾപ്പെടെയുള്ളവർക്കെതിരെ കുറ്റവിചാരണ പ്രമേയം കൊണ്ടുവരുമെന്ന എം.പിമാരുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ മന്ത്രിസഭകാര്യമന്ത്രി അനസ് അൽ സാലിഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അൽദുർറ കമ്പനിയുമായും വേലക്കാരികളുടെ ഫീസ് വർധനയുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ ബുധനാഴ്ച പാർലമെൻറിൽ ചൂടേറിയ ചർച്ചകൾക്ക് കാരണമായി. കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഉന്നതരുടെ ബാഹ്യഇടപെടലുകൾ നടക്കുന്നതിലാണ് ഫീസ് ഈ നിലക്ക് വർധിച്ചതെന്ന് ചില എം.പിമാർ ആരോപിച്ചു. കമ്പനിയുടെ പ്രവർത്തനം സുതാര്യമാക്കിയില്ലെങ്കിൽ ഒന്നിലേറെ മന്ത്രിമാർക്കെതിരെ കുറ്റവിചാരണയുണ്ടാകുമെന്നും ഇവർ പറഞ്ഞു. എം.പിമാരായ ഉമർ അൽ തബ്തബാഇ, സാലിഹ് ആശൂർ, ഖലീൽ അൽ സാലിഹ് എന്നിവരാണ് വിഷയം പാർലമെൻറിൽ ഉന്നയിച്ചത്. ഗാർഹികത്തൊഴിലാളികളെ ലഭ്യമാക്കുന്നതിെൻറ ഫീസ് 1500- -2000 ദീനാറായാണ് അൽദുർറ കമ്പനി ഉയർത്തിയതെന്ന് സാലിഹ് ആശൂർ പറഞ്ഞു.
റമദാൻ അടുത്തിരിക്കെ ഗാർഹികത്തൊഴിലാളികളുടെ ആവശ്യം എല്ലാവർക്കും കൂടിവരുകയാണ്. ഈ സാഹചര്യത്തിൽ അടിയന്തര പ്രധാന്യത്തോടെ സർക്കാർ പരിഹാരം കണ്ടെത്തണമെന്നും ആശൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.