കുവൈത്ത് സിറ്റി: സര്‍ക്കാര്‍ വിരുദ്ധ നിലപാടിന്‍െറ പേരില്‍ മൂന്നുവര്‍ഷം മുമ്പ് റദ്ദാക്കിയ പൗരത്വങ്ങള്‍ കുവൈത്ത് പുനഃസ്ഥാപിക്കും. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹുമായി നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് ഉറപ്പുലഭിച്ചതായി മുഹമ്മദ് അല്‍ ദലാല്‍ എം.പി ട്വിറ്ററില്‍ കുറിച്ചു. 14 എം.പിമാരാണ് പൗരത്വം ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് അമീറുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെയും എം.പിമാര്‍ ഇതേവിഷയത്തില്‍ അമീറിനെ കണ്ടിരുന്നു. റദ്ദാക്കപ്പെട്ട പൗരത്വം പുനഃസ്ഥാപിക്കാന്‍ ഉദാരതകാട്ടിയ അമീറിനോട് നന്ദിയുണ്ടെന്ന് ദലാല്‍ പറഞ്ഞു.
2014 മധ്യത്തിലാണ് സര്‍ക്കാര്‍വിരുദ്ധ പക്ഷത്തെ നാലാളുകളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പൗരത്വം കുവൈത്ത് റദ്ദാക്കിയത്. മുന്‍ എം.പി അബ്ദുല്ല അല്‍ ബര്‍ഗാഷും കുടുംബവും പൗരത്വം റദ്ദാക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. പോപുലര്‍ ആക്ഷന്‍ മൂവ്മെന്‍റ് വക്താവായിരുന്ന സാദ് അല്‍ അജ്മിയെ പൗരത്വം റദ്ദാക്കിയശേഷം സൗദി അറേബ്യയിലേക്ക് നാടുകടത്തുകയും ചെയ്തിരുന്നു. ആലം അല്‍ യൗം പത്രാധിപര്‍ അഹ്മദ് ജാബിര്‍ അല്‍ ശമ്മരി, ഇസ്ലാമിക പ്രഭാഷകന്‍ നബീല്‍ അല്‍ അവാദി എന്നിവരും പൗരത്വം റദ്ദാക്കപ്പെട്ട പ്രമുഖരാണ്. പൗരത്വം പ്രധാന വിഷയമാക്കിയായിരുന്നു കഴിഞ്ഞ നവംബറില്‍ ഒരുവിഭാഗം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഇതിനിടെ, പൗരത്വപ്രശ്നത്തില്‍ പരിഹാരം കാണാനുള്ള തുടര്‍ നടപടികള്‍ക്കായി അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ്, പാര്‍ലമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം എന്നിവരെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.