കുവൈത്ത് സിറ്റി: പൊള്ളുന്ന ജീവിതം എന്നെ എഴുതിക്കുകയാണ്, അതിജീവനമാണ് എനിക്ക് എഴുത്ത്. കടുത്ത ജീവിതാനുഭവങ്ങളും എഴുത്തിന്‍െറ വഴിയില്‍ ദൈവത്തെപ്പോലെ പ്രത്യക്ഷപ്പെട്ട കുറെ മനുഷ്യരും ഓര്‍മയില്‍ വന്നുനില്‍ക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി അംഗവുമായ പവിത്രന്‍ തീക്കുനി അയനം ഓപണ്‍ ഫോറം സംഘടിപ്പിച്ച മുഖാമുഖത്തില്‍ സജീവമായത്. ഫാഷിസ്റ്റ് ഭരണകൂടത്തിന്‍െറ അടിവസ്ത്രം ഉണക്കാനിട്ട അയയുടെ മുകളില്‍ ഇരുന്നാണ് ഇന്ന് പലരും പ്രതികരിക്കുന്നത്. കാലത്തോട് സംവദിക്കുന്ന ശക്തമായ കവിതകള്‍ മലയാളത്തിലും ഉണ്ടാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കുവൈത്തിലെ സാഹിത്യപ്രേമികളും എഴുത്തുകാരും ഉള്‍പ്പെട്ട സദസ്സ് ഗൗരവമായ ആശയസംവാദത്തിന് വഴിതുറന്നു. അയനം ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഫത്താഹ് തയ്യില്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് റിയാസ് ചര്‍ച്ച ഏകോപിപ്പിച്ചു. കോഴിക്കോട് ജില്ല അസോസിയേഷന്‍ പ്രസിഡന്‍റ് രാജഗോപാല്‍ ആശംസ പറഞ്ഞു. എഴുത്തുകാരായ ബര്‍ഗ്മാന്‍ തോമസ്, ധര്‍മ്മരാജ് മടപ്പള്ളി, ജ്യോതിദാസ് എന്നിവര്‍ പവിത്രന്‍ തീക്കുനിയുടെ എഴുത്തുജീവിതത്തെയും കവിതകളെയും വിലയിരുത്തി സംസാരിച്ചു. ഉത്തമന്‍ വളത്തുകാട്, മായാ സീത എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. ഹബീബ് മുറ്റിചൂര്‍ കവിത ആലപിച്ചു. സത്താര്‍ കുന്നില്‍, ബഷീര്‍ ബാത്ത, രാമകൃഷ്ണന്‍, കൃഷ്ണന്‍ കടലുണ്ടി, ഹമീദ് കേളോത്ത്, ഷിബു ഫിലിപ്പ്, ഹബീബ് റഹ്മാന്‍, മുജീബുല്ല, ഷാജി രഘുവരന്‍, അസീസ് തിക്കോടി, വിനോദ്, ശ്രീമലാല്‍, മിനി സതീഷ്, സീനു മാത്യൂസ്, ഹസന്‍ സമാന്‍, ബിജു മുച്ചുകുന്ന് തുടങ്ങിയവര്‍ പങ്കെടുത്തു. അയനം കണ്‍വീനര്‍ ശരീഫ് താമരശ്ശേരി, റഫീഖ് ഉദുമ, അന്‍വര്‍ സാദത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കണ്‍വീനര്‍ ബാലകൃഷ്ണന്‍ ഉദുമ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.