കുവൈത്ത് സിറ്റി: കോട്ടയം ജില്ല പ്രവാസി അസോസിയേഷന്‍ കുവൈത്ത് ഒന്നാം വാര്‍ഷികാഘോഷം കോട്ടയം ഫെസ്റ്റ് എന്ന പേരില്‍ മാര്‍ച്ച് പത്തിന് നടക്കും. അബ്ബാസിയ ഇന്‍റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ പി.സി. ജോര്‍ജ് എം.എല്‍.എ മുഖ്യാതിഥിയാവും.
കുവൈത്ത് ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഐ.എസ്.എല്‍, സി.സി.എല്‍ സ്പോര്‍ട്സ് കമന്‍േററ്റര്‍ ഷൈജു ദാമോദരന്‍ മുഖ്യ അവതാരകനാവും.
അദ്ദേഹത്തെ ചടങ്ങില്‍ ആദരിക്കും. പ്രശസ്ത ഗായകന്‍ പന്തളം ബാലന്‍, ഇന്ത്യന്‍ വോയ്സ് ഫെയിം രാധിക നാരായണന്‍, റീവ മരിയ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗാനമേളയുമുണ്ടാവും.
ഒന്നാം വാര്‍ഷികത്തിന്‍െറ ഉപഹാരമായി കനിവ് 2017 എന്ന പേരില്‍ നടത്തുന്ന ജീവകാരുണ്യ പദ്ധതിയുടെ ഒൗദ്യോഗിക പ്രഖ്യാപനം പി.സി. ജോര്‍ജ് എം.എല്‍.എ നിര്‍വഹിക്കും. കോട്ടയം ജില്ലയിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ഊന്നല്‍.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലാണ് സംഘടന കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു.
ഒരു വര്‍ഷത്തിനകം 14 പേര്‍ക്ക് ജോലി വാങ്ങി നല്‍കാനും കാന്‍സര്‍ ബാധിച്ച യുവാവിന് ചികിത്സാ സൗകര്യം ഒരുക്കാനും അഗതിമന്ദിരത്തില്‍ കമ്പ്യൂട്ടര്‍ വാങ്ങിനല്‍കാനും കഴിഞ്ഞതായും വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലും ആഹാരവും വസ്ത്രവും നല്‍കാനും കഴിഞ്ഞതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്‍റ് അനൂപ് സോമന്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാലായില്‍, ട്രഷറര്‍ ജസ്റ്റിന്‍ ജയിംസ്, രക്ഷാധികാരി സിബിച്ചന്‍ മാളിയേക്കല്‍, പ്രോഗ്രാം കണ്‍വീനര്‍ അനീഷ് നായര്‍, വൈസ് പ്രസിഡന്‍റ് സി.എസ്. ബത്തര്‍, ജോയന്‍റ് സെക്രട്ടറി ഡിപിന്‍ പ്രസാദ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.