കുവൈത്ത്സിറ്റി:കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. അങ്കമാലി കറുകുറ്റി ബത്ലഹേം ചിറക്കൽ അയരൂർക്കാരൻ റിജോ റാഫേൽ (39) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം അബ്ദലി ദേശീയ പാതയിൽ തീപിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനാൽ അപകടത്തിൽ പെട്ടയാളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ അധ്യാപികയായ ഷീനയാണ് ഭാര്യ. മകൻ: ആൻറൺ റാഫേൽ. സംസ്കാരം നാട്ടിൽ. ഭാര്യയും മകനും സ്കൂൾ അവധി പ്രമാണിച്ച് ഒരാഴ്ച മുമ്പ് നാട്ടിൽ പോയതാണ്. സഹോദരിയും കുടുംബവും കുവൈത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.