കെ.കെ.ഐ.സി നാലാമത് ഇസ്ലാമിക്  സെമിനാര്‍ ഫെബ്രുവരി 23 മുതല്‍

കുവൈത്ത് സിറ്റി: കുവൈത്ത് ഒൗഖാഫ് ഇസ്ലാമികകാര്യ മന്ത്രിയുടെ ഒൗദ്യോഗിക അംഗീകാരത്തിലും മേല്‍നോട്ടത്തിലും കുവൈത്ത് കേരള ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിക്കുന്ന നാലാമത് ഇസ്ലാമിക് സെമിനാര്‍ ഫെബ്രുവരി 23, 24, 25, 26 തീയതികളില്‍ ഫര്‍വാനിയ മുനിസിപ്പല്‍ ഓഫിസിനടുത്തുള്ള ഗാര്‍ഡന്‍ ഗ്രൗണ്ടില്‍ നടക്കും. 
‘ഇസ്ലാം നിര്‍ഭയത്വത്തിന്‍െറ മതം’ എന്നതാണ് ഇത്തവണത്തെ സെമിനാര്‍ പ്രമേയം. ഇസ്ലാമിന്‍െറ സന്ദേശം പൊതുസൂഹത്തിന് പരിചയപ്പെടുത്താനും ആനുകാലിക സാമൂഹിക സാഹചര്യങ്ങളെ ഇസ്ലാമിക വീക്ഷണത്തില്‍ വിലയിരുത്താനുമായി 2006, 2010, 2014 വര്‍ഷങ്ങളില്‍ നടന്ന സെമിനാറുകളുടെ തുടര്‍ച്ചയാണ് നാലാമത് സെമിനാര്‍. മലയാളി മുസ്ലിം സമൂഹത്തിനുള്ള മതബോധവത്കരണത്തിന് പുറമെ അമുസ്ലിംകള്‍ക്കും ഇതരഭാഷക്കാര്‍ക്കുമുള്ള പ്രത്യേക സെഷനുകളുള്‍പ്പെടെ നാലുദിവസം നീളുന്ന സെമിനാറിനോടനുബന്ധിച്ച് സൈന്‍സ് വിഷ്വല്‍ ആര്‍ക്കേഡ് എന്ന പേരില്‍ എക്സിബിഷനും സംഘടിപ്പിക്കുന്നു. 
മതത്തെ തെറ്റായി വായിക്കുന്ന ചെറിയ വിഭാഗത്തിന്‍െറ പേരില്‍ ഇസ്ലാമിനെ ഭീകരതയായി ചിത്രീകരിക്കുന്ന സാഹചര്യത്തില്‍ ആധുനിക സമൂഹത്തിന് ഇസ്ലാം നല്‍കുന്ന പ്രതീക്ഷ പങ്കുവെക്കാനും അത് ഉദ്ഘോഷിക്കുന്ന സമാധാനത്തിന്‍െറയും സുരക്ഷിതത്വത്തിന്‍െറയും സന്ദേശങ്ങള്‍ പൊതുജനങ്ങളിലത്തെിക്കാനും തെറ്റിദ്ധാരണകള്‍ തിരുത്താനുമാണ് സെമിനാര്‍ ലക്ഷ്യം വെക്കുന്നത്. നാലു ദിവസങ്ങളിലായി 16 സെഷനുകളിലായി മനുഷ്യാവകാശ സമ്മേളനം, സ്നേഹസംഗമം, രക്ഷാകര്‍തൃസമ്മേളനം, വൈജ്ഞാനിക സമ്മേളനം, കുട്ടികള്‍, ടീനേജ്, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മേളനങ്ങള്‍ എന്നിവ നടക്കും. നാലുദിവസം നീളുന്ന എക്സിബിഷന്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, കൊച്ചുകുട്ടികള്‍ക്കായി ‘കളിക്കൂട്’ എന്നിവയുണ്ടാവും. 
മുഹമ്മദ് ഫായിസ് അല്‍ മുതൈരി എം.പി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എക്സിബിഷന്‍ ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയ്ന്‍ നിര്‍വഹിക്കും. സോവനീര്‍ പ്രകാശനം മതകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശൈഖ് ഫരീദ് അല്‍ ഇമാദി നിര്‍വഹിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി സംബന്ധിക്കും. പൊതുസമ്മേളനം ഒൗഖാഫ് മന്ത്രി മുഹമ്മദ് നാസ്സര്‍ അല്‍ ജബ്രി ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ സമ്മേളനം ഡോ. ആദില്‍ ജാസ്സിം അല്‍ ദംഹി എം.പി ഉദ്ഘാടനം ചെയ്യും. 
സമാപന സമ്മേളനം മതകാര്യ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ശൈഖ് ദാവൂദ് അല്‍ അസൂസി ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി.എന്‍. അബ്ദുല്ലത്തീഫ് മദനി, ജനറല്‍ കണ്‍വീനര്‍ ടി.പി. മുഹമ്മദ് അബ്ദുല്‍ അസീസ്, വൈസ് പ്രസിഡന്‍റ് എ.എം. അബ്ദുസ്സമദ്, കണ്‍വീനര്‍ സക്കീര്‍ കൊയിലാണ്ടി, സുനാഷ് ശുക്കൂര്‍, സി.പി. അബ്ദുല്‍ അസീസ്, ഹാറൂണ്‍ അബ്ദുല്‍ അസീസ് എന്നിവര്‍ സംബന്ധിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.