അര്‍പ്പണ്‍ കുവൈത്ത് സാമ്പത്തിക സെമിനാര്‍ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: അര്‍പ്പണ്‍ കുവൈത്ത് ഇന്ത്യക്കാര്‍ക്കായി ‘എങ്ങനെ സമ്പാദ്യം നല്ല രീതിയില്‍ ഉപയോഗപ്പെടുത്താം’ വിഷയത്തില്‍ ബഹ്റൈന്‍ എക്സ്ചേഞ്ചിന്‍െറ സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്‍റ് കെ.പി. സുരേഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റാഫി പടിയത്ത് സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ എംബസി കമേഴ്സ്യല്‍ അറ്റാഷെ ബി.എസ്. ബിഷ്ട്് ഉദ്ഘാടനം ചെയ്തു. 
വരുന്ന മാസങ്ങളില്‍ ആരോഗ്യം, സുരക്ഷ, കുട്ടികളുടെ വിദ്യാഭ്യാസം, സാമ്പത്തിക പുരോഗതി തുടങ്ങിയ വിഷയങ്ങളില്‍ പരിശീലന പരിപാടികള്‍ നടത്തും. ഇന്ത്യന്‍ സര്‍ക്കാറിന്‍െറ ബജറ്റും കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായ നോട്ടുപിന്‍വലികളും സാധാരണക്കാരായ വിദേശ മലയാളികളെ എങ്ങനെ ബാധിക്കുമെന്നും ഈ സാഹചര്യത്തില്‍ വൈദഗ്ധ്യത്തോടെ എങ്ങനെ പണം കൈകാര്യം ചെയ്യാമെന്നും സെമിനാറില്‍ വിശദീകരിച്ചു. ഇത്തരത്തില്‍ സ്ഥിതിവിശേഷം നേരിടാന്‍ ഉയര്‍ന്ന തലത്തിലുള്ളവര്‍ക്ക് സാമ്പത്തികകാര്യ ഉപദേഷ്ടാക്കള്‍ ഉള്ളപ്പോള്‍ സാധാരണക്കാര്‍ക്ക് വ്യക്തവും പ്രായോഗികവുമായ മാര്‍ഗനിര്‍ദേശം ലഭിക്കുന്നില്ല. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. വൈസ് പ്രസിഡന്‍റ് മഹാദേവന്‍ സെമിനാര്‍ നിയന്ത്രിച്ചു. സുബ്ബരാമന്‍ കൃഷ്ണന്‍ ബജറ്റ് വിശകലനം നടത്തി. സനൂപ് ഉണ്ണി, ദേവേഷ് കുമാര്‍, പ്രവീണ്‍ കുമാര്‍, രാജീവ് സഖുജ, കൃഷ്ണ നാഗരാജന്‍ എന്നിവര്‍ നിക്ഷേപം നടത്താവുന്ന വിവിധ മേഖലകളെ കുറിച്ച് വിശദമായി സംസാരിച്ചു. ചോദ്യോത്തര സമയവും അനുവദിച്ചു. ക്ളാസ് എടുത്തുവര്‍ക്ക് മൊമെന്‍േറാ നല്‍കി ആദരിച്ചു. ട്രഷറര്‍ എസ്.പി. ഗണേഷ് നന്ദി പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.