കെ നെസ്റ്റ് മൂന്നാം വാര്‍ഷികവും  നിയാര്‍ക് ലോഞ്ചിങ്ങും

കുവൈത്ത് സിറ്റി: കെ നെസ്റ്റ് മൂന്നാം വാര്‍ഷികവും നിയാര്‍ക് ലോഞ്ചിങ്ങും അബ്ബാസിയ കമ്യൂണിറ്റി ഹാളില്‍ ഗ്രാന്‍ഡ് ഹൈപ്പര്‍ ഡയറക്ടര്‍ അയൂബ് കച്ചേരി ഉദ്ഘാടനം ചെയ്തു. കെ. നെസ്റ്റ് പ്രസിഡന്‍റ് അബ്ദുല്‍ ഖാലിക്ക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയാര്‍ക് ലോഞ്ചിങ് അല്‍ കുലൈബ് സി.ഇ.ഒ മുസമ്മില്‍ മാലിക്ക് നിര്‍വഹിച്ചു. ലോകോത്തര നിലവാരത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നെസ്റ്റിന്‍െറ കീഴില്‍ ആരംഭിക്കുന്ന സ്ഥാപനമാണ് നെസ്റ്റ് ഇന്‍റര്‍നാഷനല്‍ അക്കാദമി ആന്‍ഡ് റിസര്‍ച് സെന്‍റര്‍ (നിയാര്‍ക്). ഭിന്നശേഷിക്കാരായ മൂന്നുവയസ്സില്‍താഴെയുള്ള കുട്ടികള്‍ക്ക് തെറപ്പികള്‍ കൊടുക്കുകയും പഠനശേഷം അവരുടെ അഭിരുചിക്കനുസൃതമായ തൊഴില്‍ പരിശീലിപ്പിച്ച് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യം. 
നിലവില്‍ 245 കുട്ടികള്‍ക്ക് പലതരത്തിലുള്ള തെറപ്പികള്‍ നല്‍കിവരുന്നു. കൂടാതെ കാന്‍സര്‍ രോഗികളടക്കം കിടപ്പുരോഗികളായ ആയിരത്തോളം പേര്‍ക്ക് ഹോം കെയര്‍ ചികിത്സയടക്കം നല്‍കുന്നു. ഗ്ളോബല്‍ ചെയര്‍മാന്‍ അഷ്റഫ് മൂടാടി നിയാര്‍ക്ക് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ബ്രോഷര്‍ പ്രകാശനം അഷ്റഫ് അയ്യൂരില്‍നിന്ന് ബഷീര്‍ കാപ്പാട് എറ്റുവാങ്ങി. ഉസ്മാന്‍ ഹാജിയുടെ (ലണ്ടന്‍) സന്ദേശം എം.എ. അബ്ദുല്‍ റഷീദ് വായിച്ചു. 
ചെക്ക് കെ നെസ്റ്റ് ട്രഷറര്‍ അബ്ദുല്‍ കരീം അമത്തേ് ഏറ്റുവാങ്ങി. ഡോ. അമീര്‍ അഹമ്മദ്, അബ്ദുല്ല കരുവഞ്ചേരി, രാജഗോപാല്‍ ഇടവലത്ത് എന്നിവര്‍ സംസാരിച്ചു. ഡോ. രജിത്കുമാര്‍ ക്ളാസ് നയിച്ചു. ജനറല്‍ സെക്രട്ടറി സാലിഹ് ബാത്ത സ്വാഗതവും ബഷീര്‍ ബാത്ത നന്ദിയും പ
റഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.