240 വി​ദേ​ശി​ക​ൾ വി​സ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങിയെന്ന്​ റിപ്പോർട്ട്​

കുവൈത്ത് സിറ്റി: 240 വിദേശികൾ വിസ തട്ടിപ്പിനിരയായതായി റിപ്പോർട്ട്. രണ്ട് വർഷം മുമ്പ് സ്വദേശിയുടെ ഫാമിലേക്ക് വന്ന തൊഴിലാളികളാണ് നിയമപരമായ താമസരേഖയുണ്ടായിട്ടും നാടുകടത്തൽ ഭീഷണിയിൽ കഴിയുന്നതെന്ന് അൽറായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. സ്വദേശി സ്പോൺസർ ഫാമിലേക്ക് ആവശ്യമായതിലും അധികം വിസ അനധികൃതമായി നേടിയെടുത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് തൊഴിലാളികൾ ബുദ്ധിമുട്ടിലായത്. വിസക്കച്ചവടം നടത്തുകയായിരുന്നു സ്പോൺസർ. 
അധികൃതരുടെ വിലയിരുത്തൽ അനുസരിച്ച് തൊഴിലാളികൾ ഇപ്പോൾ നിയമലംഘകരോ വ്യാജരേഖ ചമച്ച് കുവൈത്തിൽ താമസിക്കുന്നവരോ ആണ്. വ്യത്യസ്ത രാജ്യക്കാരാണിവർ. ഒാരോരുത്തരും സ്പോൺസർക്ക് 1600 ദീനാർ മുതൽ 1800 ദീനാർ വരെ നൽകിയാണ് ജോലി സമ്പാദിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 
രണ്ടു വർഷത്തിന് ശേഷം വിസ മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് മാറ്റിക്കൊടുക്കാമെന്ന് ഇവർക്ക് വാഗ്ദാനമുണ്ടായിരുന്നു. ഇതും കാത്ത് വിവിധയിടങ്ങളിൽ ജോലി ചെയ്തുവരുകയായിരുന്നു ഇവർ. ചില തൊഴിലാളികൾ സ്പോൺസർഷിപ്പ് മറ്റൊരാളിലേക്ക് മാറ്റാൻ ശ്രമിക്കവെയാണ് തങ്ങൾ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലാണുള്ളതെന്നും തങ്ങൾക്കെതിരെ വഞ്ചനാകേസ് ചുമത്തപ്പെട്ടിരിക്കുന്നു എന്നും വ്യക്തമാവുന്നത്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.