കുവൈത്ത് സിറ്റി: കാല്‍പന്തുകളിയുടെ മുഴുവന്‍ സൗന്ദര്യവും നിറഞ്ഞുനിന്ന കെഫാക് അന്തര്‍ജില്ല സീസൺ അഞ്ചിെൻറ കലാശപ്പോരാട്ടം വെള്ളിയാഴ്ച മിശ്രിഫ് പബ്ലിക് യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടക്കും. കഴിഞ്ഞ രണ്ടു മാസമായി കുവൈത്തിലെ പ്രവാസി മലയാളികള്‍ക്ക് ആവേശം നല്‍കിയ അന്തര്‍ ജില്ല ടൂർണമെൻറ് പഴയ കളിക്കാരെ ഉള്‍ക്കൊള്ളിച്ച മാസ്റ്റേഴ്സ് ലീഗും പുതിയ താരനിര പോരാടിയ സോക്കര്‍ ലീഗുമായാണ് ക്രമീകരിച്ചിരുന്നത്. കേരളത്തിലെ പ്രശസ്ത താരനിരയെയാണ് ടൂര്‍ണമെൻറില്‍ ജില്ലാ ടീമുകള്‍ക്ക് വേണ്ടി കളത്തിലിറക്കിയിരുന്നത്.
സീസണില്‍ ആദ്യമായി തുടക്കം കുറിച്ച മാസ്റ്റേഴ്സ് സെവന്‍ എ സൈഡ് ഫുട്ബാള്‍ ലീഗിെൻറ പ്രഥമ കിരീടത്തിനായി ഫ്രണ്ട് ലൈന്‍ മലപ്പുറം - തിരുവനന്തപുരത്തെ നേരിടും. ലൂസേഴ്‌സ് ഫൈനലില്‍ ഫോക് കണ്ണൂര്‍ -കെ.ഡി.എൻ.എ കോഴിക്കോട് ടീമുകൾ ഏറ്റുമുട്ടും. വൈകീട്ട് നടക്കുന്ന വാശിയേറിയ സോക്കര്‍ ലീഗ് ഫൈനലില്‍ കെ.ഡി.എൻ.എ കോഴിക്കോട് -തിരുവനന്തപുരത്തെ നേരിടും. മൂന്നാം സ്ഥാനത്തിനായി ട്രാസ്‌ക് തൃശൂരും -ഇ.ഡി.എഫ്.എഫ്.എ എറണാകുളവും തമ്മില്‍ ഏറ്റുമുട്ടും. കഴിഞ്ഞദിവസം നടന്ന സെമി ഫൈനലുകളില്‍ കോഴിക്കോട് ടൈ ബ്രേക്കറില്‍ ഇ.ഡി.എഫ്.എഫ്.എ എറണാകുളത്തിനെ മറികടന്നപ്പോള്‍ തിരുവനന്തപുരം രണ്ടു ഗോളുകള്‍ക്ക് ട്രാസ്‌ക് തൃശൂരിനെ പരാജയപ്പെടുത്തിയാണ് കലാശപ്പോരാട്ടത്തില്‍ മാറ്റുരക്കാനെത്തുന്നത്. . മത്സരങ്ങള്‍ വീക്ഷിക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് മിശ്രിഫ് പബ്ലിക് യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. സാമൂഹിക, സാംസ്‌കാരിക, കലാകായിക രംഗത്തെ പ്രമുഖര്‍ കലാശക്കളിക്ക് അതിഥികളായെത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.