ഗാ​ല സെൻറ്​ മേ​രീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ വാ​രാ​ഘോ​ഷം

മസ്കത്ത്: ഗാല സ​െൻറ് മേരീസ് ഓര്‍ത്തഡോക്‍സ്‌ ഇടവകയില്‍ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണം വെള്ളിയാഴ്ച തുടങ്ങും.  നോമ്പി​െൻറ നാൽപതാം  വെള്ളിയാഴ്ചയുടെ  പ്രത്യേക  കുര്‍ബാന  ഗാല പള്ളിയങ്കണത്തില്‍  പ്രത്യേകം ഒരുക്കുന്ന പന്തലില്‍ വെള്ളിയാഴ്ച രാവിലെ ഏഴിന് നടക്കും. തുടർന്ന് ഇടവകയുടെ ആഭിമുഖ്യത്തില്‍ കതോലിക്ക ദിനാചരണവുമുണ്ടാകും. 
 എട്ടിന്  ശനിയാഴ്ച വൈകീട്ട് ഏഴു മണിക്ക് സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് ഊശാന ഞായർ  പ്രാര്‍ഥനകളും കുർബാനയും നടക്കും. ഒമ്പതിന് ഞായറാഴ്ച  മുതൽ ‍13 വ്യാഴാഴ്ച വരെ, വൈകീട്ട് ഏഴുമുതല്‍ ഒമ്പതുവരെ സന്ധ്യാനമസ്കാരവും  തുടര്‍ന്ന്  ധ്യാനവും  നടക്കും. 12ന് ബുധനാഴ്ച വൈകീട്ട് ആറുമുതൽ ഹൂസോയോ, ഏഴിന് സന്ധ്യാനമസ്കാരവും പെസഹ കുർബാനയും 14ന്  രാവിലെ ഏഴുമുതൽ ദുഃഖവെള്ളി ആചരണം വൈകീട്ട് ഏഴുമുതൽ സന്ധ്യാ നമസ്കാരം, ജാഗരണം എന്നിവ നടക്കും. 
 15ന് രാവിലെ  7.30  മുതല്‍  ദുഃഖശനി, കുർബാന. വൈകിട്ട്  ആറു മുതല്‍  ഹൂസോയോ, ഏഴു മുതൽ സന്ധ്യാനമസ്കാരവും  ഈസ്റ്റർ കുർബാനയും നടക്കും. ഈ വര്‍ഷത്തെ  ശുശ്രൂഷകള്‍ക്ക്  നേതൃത്വം  നല്‍കുന്നത്  കോട്ടയം വൈദീക സെമിനാരി പ്രഫസര്‍  ഫാ. ഡോ.റെജി മാത്യൂസ് ആയിരിക്കും. ഇടവക വികാരി ഫാ. ജോര്‍ജ് വർഗീസ്, ട്രസ്റ്റി പി.സി ചെറിയാന്‍, സെക്രട്ടറി  ലൈജു ജോയി എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.