ടാക്സി മീറ്റര്‍ പുതുക്കാന്‍ ആഭ്യന്തര മന്ത്രാലയം ഒരുമാസം സമയം അനുവദിച്ചു

കുവൈത്ത് സിറ്റി: പുതുക്കിയ ടാക്സി നിരക്കനുസരിച്ച് മീറ്റര്‍ സംവിധാനം പുതുക്കാന്‍ ആഭ്യന്തരമന്ത്രാലയം ഒരുമാസം സമയം അനുവദിച്ചു. ഇക്കാലയളവില്‍ മീറ്റര്‍ പുതുക്കാത്തതിന് പിഴ ഈടാക്കില്ല. ചുമത്തിയ പിഴ റദ്ദാക്കുമെന്നും ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. 
ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 
മീറ്റര്‍ പുതുക്കാന്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ടാക്സി ഉടമകളുടെ പ്രതിനിധികള്‍ ആഭ്യന്തരമന്ത്രിയെ കണ്ടിരുന്നു. നിരക്ക് പുതുക്കിയ ശേഷമുള്ള ആഭ്യന്തരമന്ത്രാലയത്തിന്‍െറ പരിശോധനമൂലം ടാക്സി ഡ്രൈവര്‍മാര്‍ ദുരിതത്തിലായിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ വ്യാപക പരിശോധനയാണ് നടന്നത്. 
ചില കമ്പനികളില്‍ മീറ്റര്‍ അപ്ഡേഷന്‍ കഴിഞ്ഞദിവസം ആരംഭിച്ചിട്ടുണ്ട്. ഇവിടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 10 ദീനാറാണ് ഒരു മീറ്റര്‍ അപ്ഡേറ്റ് ചെയ്യാന്‍ ഈടാക്കുന്നത്. മീറ്റര്‍ പുതുക്കാന്‍ ഒരു കമ്പനിയില്‍ ബുധനാഴ്ച തൊഴിലാളികള്‍ ബഹളം വെച്ചിരുന്നു. പൊലീസത്തെിയാണ് സംഘം പിരിഞ്ഞുപോയത്. ചില കമ്പനികള്‍ ഇനിയും അപ്ഡേഷന്‍ ആരംഭിച്ചിട്ടില്ല.
റോമിങ്, കാള്‍ ടാക്സികളുടെ മീറ്റര്‍ അപ്ഡേറ്റ് ചെയ്യാന്‍ ആഭ്യന്തരമന്ത്രാലയത്തിന്‍െറ അനുമതിയുള്ളത് മൂന്നു കമ്പനികള്‍ക്ക് മാത്രമാണ്. ഇറക്കുമതി ചെയ്ത മീറ്ററില്‍ നിരക്ക് പുതുക്കാന്‍ ചില ഉപകരങ്ങള്‍ ഇറക്കുമതിചെയ്യേണ്ടതുണ്ടെന്നാണ് ഇതിലൊരു കമ്പനി പറയുന്നത്. വിദഗ്ധരായ സാങ്കേതിക വിദഗ്ധരെയും ആവശ്യമുണ്ട്. ഇതിനെല്ലാം സമയമെടുക്കുമെന്നാണ് അവര്‍ പറയുന്നത്. 18,000 ടാക്സികളാണ് രാജ്യത്തുള്ളത്. ഇതില്‍ രണ്ടായിരത്തോളം മലയാളി ടാക്സി ഡ്രൈവര്‍മാരാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.