റോഡപകടം: എട്ടുമാസത്തിനിടെ  ജീവന്‍നഷ്ടപ്പെട്ടത് 275 പേര്‍ക്ക്

കുവൈത്ത് സിറ്റി: കഴിഞ്ഞ എട്ടുമാസത്തിനിടെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 275 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി കണക്കുകള്‍. 2016 ജനുവരി മുതല്‍ ആഗസ്റ്റ് വരെ രാജ്യത്തുണ്ടായ റോഡപകടങ്ങളെ സംബന്ധിച്ച് ജനറല്‍ ട്രാഫിക് വിഭാഗം തയാറാക്കിയ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യമുള്ളത്. 
കുവൈത്തില്‍ പ്രതിദിനം ഒരാളെങ്കിലും വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 
ഈ കാലയളവില്‍ ചെറുതും വലുതുമായി മൊത്തം 60,000 വാഹനാപകടങ്ങള്‍ രാജ്യത്തുണ്ടായി. അശ്രദ്ധമായി വാഹനം ഓടിക്കുന്നതുമൂലമുണ്ടായതാണ് അപകടങ്ങളിലധികവും. വാഹനാപകടത്തില്‍ മരിച്ചവരില്‍ കൂടുതലും 21-30 പ്രായത്തിലുള്ള യുവാക്കളാണ്. 
സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കല്‍, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, റെഡ് സിഗ്നല്‍ കട്ട് ചെയ്യല്‍, അമിത വേഗം തുടങ്ങിയ നിയമലംഘനങ്ങളാണ് ഈ കാലയളവില്‍ കൂടുതല്‍ രേഖപ്പെടുത്തപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.