കുവൈത്ത് സിറ്റി: കുവൈത്തിന് 2017ല്‍ മിച്ച ബജറ്റ് അവതരിപ്പിക്കാനാവുമെന്ന് ഇന്‍റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് റിപ്പോര്‍ട്ട്. കുവൈത്തിന്‍െറ സാമ്പത്തിക മേഖലക്ക് ഒന്നരപതിറ്റാണ്ടിനുശേഷം കനത്ത തിരിച്ചടി സമ്മാനിച്ച് സാമ്പത്തിക ബജറ്റ് കമ്മിയില്‍ അവസാനിച്ചിരുന്നു.
1990 കോടി ദീനാര്‍ ചെലവും 1350 കോടി ദീനാര്‍ വരവുമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്. 16 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ബജറ്റ് കമ്മിയില്‍ അവസാനിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വന്‍ കമ്മിയില്‍ അവതരിപ്പിക്കുന്ന ബജറ്റ് സാമ്പത്തിക വര്‍ഷാവസാനമാവുമ്പോഴേക്കും മിച്ച ബജറ്റായി മാറുകയായിരുന്നു പതിവ്. രാജ്യത്തിന്‍െറ മുഖ്യ വരുമാന സ്രോതസ്സായ എണ്ണക്ക് ആഗോളവിപണിയില്‍ ലഭിക്കുന്ന വന്‍ വിലയായിരുന്നു കാരണം. രാജ്യാന്തര വിപണിയില്‍ എണ്ണക്ക് ബാരലിന് 100 ഡോളറിലധികം വിലയുള്ള സമയത്തും 60-70 ഡോളര്‍ മാത്രമാണ് ബജറ്റില്‍ കണക്കാക്കിയിരുന്നത്.
ദിനേന ശരാശരി 30 ലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യത്ത് അതിന്‍െറ ഭൂരിഭാഗവും കയറ്റി അയക്കുന്നതിനാല്‍തന്നെ വന്‍ വരുമാനമുണ്ടാവുന്നു. ഇതുകൊണ്ടുതന്നെ ബജറ്റില്‍ കണക്കാക്കിയ കമ്മിയുടെ നിരവധി ഇരട്ടി മിച്ചത്തിലാണ് സാമ്പത്തിക വര്‍ഷം അവസാനിക്കാറുണ്ടായിരുന്നത്. എന്നാല്‍, എണ്ണവില കുത്തനെ ഇടിഞ്ഞതോടെ ഇതിന് മാറ്റമുണ്ടായിത്തുടങ്ങുമെന്ന ആശങ്ക കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തോടെ യാഥാര്‍ഥ്യമാവുകയായിരുന്നു.
ജി.ഡി.പിയിലെ വളര്‍ച്ചതന്നെയാണ് അടുത്ത വര്‍ഷം കുവൈത്തിന് മിച്ച ബജറ്റ് അവതരിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനം. വരും വര്‍ഷം യു.എ.ഇ കഴിഞ്ഞാല്‍ ഉയര്‍ന്ന കറന്‍റ് അക്കൗണ്ട് മിച്ചവും കുവൈത്തിനാവുമെന്നാണ് ഐ.എം.എഫ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.