കുവൈത്ത് സിറ്റി: പുളിയിലക്കരയോലും പുടവ ചുറ്റി ചന്ദനത്തൊടുകുറി ചാര്‍ത്തി അംഗനമാര്‍ ആഘോഷത്തിനത്തെിയത് കണ്ടാല്‍ ആര്‍ക്കും തോന്നിപ്പോവും ഇത് കേരളമാണോ എന്ന്. മറുനാട്ടില്‍ ജീവിക്കേണ്ടിവരുന്ന മലയാളികള്‍ ഗൃഹാതുരതയൊക്കെയും പുറത്തെടുക്കുന്ന ആഘോഷദിനങ്ങളാണ് ഇവിടെ ഓണം. ചിങ്ങം ഒന്നിന് മുമ്പേ തുടങ്ങുന്ന ഓണാഘോഷം കന്നിയും കടന്ന് മുന്നേറും. കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍െറ (കെ.ഡി.എന്‍.എ) നേതൃത്വത്തില്‍ ഇന്ത്യന്‍ കമ്യുണിറ്റി സ്കൂള്‍ സാല്‍മിയ അമ്മാന്‍ ബ്രാഞ്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓണം -ഈദ് സംഗമം ബി.ഇ.സി എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ മാത്യുസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഉറിയില്‍ രക്തസാക്ഷികളായ ധീര ജാവന്മാര്‍ക്കും കെ.ഡി.എന്‍.എ അംഗമായ നജീബ് നേടിയാണ്ടിയുടെ ഭാര്യ ബദരിയ നജീബിനും യോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പ്രസിഡന്‍റ് അസീസ് തിക്കോടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സത്യന്‍ വരൂണ്ട സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്‍റുമാരായ ഇല്‍യാസ് തോട്ടത്തില്‍ ഓണസന്ദേശവും സജീവന്‍ കുനിമ്മല്‍ ഈദ് സന്ദേശവും നല്‍കി. അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ കൃഷ്ണന്‍ കടലുണ്ടി, എം.എം. സുബൈര്‍, ബഷീര്‍ ബാത്ത, വൈസ് പ്രസിഡന്‍റ് കെ. ആലിക്കോയ, വര്‍ഗീസ് പുതുക്കുളങ്ങര (ഒ.ഐ.സി.സി), നാഗനാഥന്‍ (കല), അസ്ലം കുറ്റിക്കാട്ടൂര്‍ (കെ.എം.സി.സി), ഹംസ പയ്യന്നൂര്‍, സഹീര്‍ ആലക്കല്‍, സുരേഷ് മാത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ടി.എം. പ്രജു നന്ദി പറഞ്ഞു. വേദിയിലത്തെിയ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശരീഫ്, ചലച്ചിത്ര സംവിധായകന്‍ ഉണ്ണി പ്രണവം, ഗ്രാന്‍ഡ് ഹൈപ്പര്‍ കണ്‍ട്രി ഡയറക്ടര്‍ അയൂബ് കച്ചേരി, തബലിസ്റ്റ് ഹകീം തിരൂര്‍, ഹാര്‍മോണിസ്റ്റ് അസ്ലം തിരൂര്‍ എന്നിവരും ആശംസ നേര്‍ന്നു.
സമീര്‍ വെള്ളയിലിന്‍െറ നേതൃത്വത്തില്‍ ഹല്‍വാസ് കുവൈത്ത് ഒരുക്കിയ ഗാനമേളയില്‍ ശ്രീനിവാസന്‍, മെര്‍ലിന്‍, അന്ന അര്‍ജുന്‍, അലോന എന്നിവരുടെ ഗാനങ്ങള്‍ ആലപിച്ചു. സബിത ജയേഷ്, സാന്ദ്ര ബിജോയ്, താര തുളസീധരന്‍ എന്നിവര്‍ നൃത്തം അവതരിപ്പിച്ചു. അനഘ കൃഷ്ണന്‍, ബ്രിന്ദ കൃഷ്ണന്‍, ചൈത്ര കൃഷ്ണന്‍, ആന്‍ മറിയം എന്നിവര്‍ അവതരിപ്പിച്ച സംഘ നൃത്തം, സഹല്‍ മുഹമ്മദ്, സുഹൈല്‍ മുഹമ്മദ് എന്നിവര്‍ നയിച്ച സിനിമാറ്റിക് ഡാന്‍സ്, റിഗ്ഗ സന ഗ്രൂപ് അവതരിപ്പിച്ച ഒപ്പന എന്നിവ പരിപാടികള്‍ക്ക് മാറ്റുകൂട്ടി. ഓണസദ്യക്ക് അബ്ദുറഹ്മാന്‍ കളത്തിലിന്‍െറ നേതൃത്വത്തില്‍ എക്സിക്യുട്ടിവ് അംഗങ്ങള്‍ നേതൃത്വം നല്‍കി. സാബു പീറ്റര്‍, ജോയ് മുണ്ടക്കാട്, ഫൈസല്‍ മഞ്ചേരി, അഫ്സല്‍ ഖാന്‍, രാജന്‍ റാവുത്തര്‍, അബ്ദുല്‍ ഫത്താഹ് തയ്യില്‍, ഇക്ബാല്‍ കുട്ടമംഗലം, ഹസ്സന്‍ മനോരമ, ഗഫൂര്‍ മൂടാടി, ജലിന്‍ തൃപ്പയാര്‍, അയനം റിയാസ്, ഹബീബുല്ല മുറ്റിച്ചൂര്‍, അനിയന്‍കുഞ്ഞ്, ഷറഫുദ്ദീന്‍ കണ്ണേത്ത്, ചെസില്‍ രാമപുരം, ബാബുജി ബത്തേരി, ദിലീപ് നടേരി, സത്താര്‍ കുന്നില്‍, സണ്ണി മണര്‍കാട്, അബ്ദുല്ലത്തീഫ് അബ്ബാസിയ ടുഡേ, അബ്ദുറഹിം, ഇബ്രാഹിം കുന്നില്‍, സലിംരാജ് എന്നിവര്‍ സംബന്ധിച്ചു. കേന്ദ്ര എക്സിക്യുട്ടിവ് അംഗങ്ങള്‍, ഏരിയ, യൂനിറ്റ് ഭാരവാഹികള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.