????????? ??????? ???????????? ??? ???????? ???????????????????????? ????? ???? ?????????

കുവൈത്തില്‍ ആദ്യമായി മെഗാ തിരുവാതിര

കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈത്ത് (പല്‍പക്) ഓണാഘോഷത്തോടനുബന്ധിച്ച് മെഗാ തിരുവാതിര നടത്തി. നൂറില്‍പരം വനിതകളെ അണിനിരത്തി ഇത്തരമൊരു പരിപാടി കുവൈത്തില്‍ ആദ്യമായാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. 
അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്‍റ് അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ശിവദാസ് വാഴയില്‍, സുപ്രീം കൗണ്‍സില്‍ അംഗം ദിലി, പി.എന്‍. കുമാര്‍, വനിതാ കണ്‍വീനര്‍ ശ്രീലേഖ ശശിധരന്‍, സാം പൈനുംമൂട്, ഷറഫുദ്ദീന്‍ കണ്ണേത്ത് എന്നിവര്‍ സംസാരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെ  അമ്മയും കുഞ്ഞും എന്ന ഒരു പുതിയ വാര്‍ഡിന് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും സംഭാവന ചെയ്യാന്‍ പല്‍പക് തീരുമാനിച്ചു. പദ്ധതിയുടെ ലോഗോ വേദിയില്‍ പ്രകാശനം ചെയ്തു. ചാരിറ്റി സെക്രട്ടറി സക്കീര്‍ ഹുസൈന്‍, മീഡിയ ആന്‍ഡ് ലീഗല്‍ സെക്രട്ടറി സുരേഷ് പുളിക്കല്‍ എന്നിവര്‍ പദ്ധതി പരിചയപ്പെടുത്തി. പല്‍പക് സുവനീര്‍ സാം പൈനുംമൂട് സുപ്രീം കൗണ്‍സില്‍ അംഗം കൃഷ്ണകുമാറിന് നല്‍കി പ്രകാശനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ അനൂപ് മാങ്ങാട് സ്വഗതവും ട്രഷറര്‍ ശ്രീഹരി നന്ദിയും പറഞ്ഞു. രാവിലെ 10ന് ഘോഷയാത്രയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. യുവ ഗായകരായ അസ്ലമും രേഷ്മയും നയിച്ച ഗാനമേളയുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.