???????? ??????? ???????????? ????????? ?????????????? ???????? ???????????????????????? ????? ????????? ???

തിത്തൈ തക തെയ് തെയ് തോം...

കുവൈത്ത് സിറ്റി: ‘കുട്ടനാടന്‍ പുഞ്ചയിലെ, കൊച്ചുപെണ്ണേ കുയിലാളെ’... വള്ളപ്പാട്ടിന്‍െറ താളം തുടികൊള്ളിച്ച് യുവജനപ്രസ്ഥാനത്തിന്‍െറ നേതൃത്വത്തില്‍ നടന്ന വള്ളംകളി കുവൈത്ത് സെന്‍റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ഓണാഘോഷത്തെ ശ്രദ്ധേയമാക്കി.  മാര്‍ത്തമറിയം വനിതാ സമാജത്തിന്‍െറ നേതൃത്വത്തില്‍ അരങ്ങേറിയ തിരുവാതിരയും മികവുറ്റതായി. 
അബ്ബാസിയ അല്‍ഫോണ്‍സാ ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഇടവക വികാരി ഫാ. സഞ്ജു ജോണ്‍ അധ്യക്ഷത വഹിച്ചു. സ്നേഹവും കരുതലും വിശ്വസ്തതയും കാത്തുസൂക്ഷിച്ച മഹാബലിയില്‍നിന്ന് മൂല്യങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇടവക ട്രസ്റ്റി വി.വൈ. തോമസ് സ്വാഗതവും സെക്രട്ടറി ജിനു തോമസ് നന്ദിയും പറഞ്ഞു. സെന്‍റ് ജോര്‍ജ് യൂനിവേഴ്സല്‍ റീഷ് ചര്‍ച്ച് വികാരി ഫാ. എബി പോള്‍  സമ്മേളനം ഉദ്ഘാടനം ചെയ്തു. 
ഫാ. സ്റ്റാന്‍ലി ഡേവിഡ് ജെയിംസ് ഓണസന്ദേശം നല്‍കി. തുടര്‍ന്ന് ഇടവകയിലെ ആധ്യാത്മിക സംഘടനകളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി. പരമ്പരാഗതമായ രീതിയില്‍ മാവേലി എഴുന്നള്ളിപ്പ്, പുലിക്കളി, നാടന്‍പാട്ട്, ഓണക്കവിതകള്‍, ചലച്ചിത്രഗാനങ്ങള്‍, നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറി. 
ബിനോയ് ജോണിയുടെ നേതൃത്വത്തില്‍ ഗാനമേളയുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.