കുവൈത്ത് സിറ്റി: ആഗോളവിപണിയില്‍ എണ്ണവില തകര്‍ച്ചയിലാണെങ്കിലും എണ്ണമേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് കുവൈത്ത്. അടുത്ത അഞ്ചു വര്‍ഷത്തിനിടെ 3450 കോടി ദീനാറിന്‍െറ പദ്ധതികളാണ് നടപ്പാക്കുകയെന്ന് രാജ്യത്തെ എണ്ണമേഖലയുടെ ചുക്കാന്‍പിടിക്കുന്ന കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ (കെ.പി.സി) വ്യക്തമാക്കി. ഇതില്‍ 3000 കോടി ദീനാറിന്‍െറ വികസനപ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനകത്തും ബാക്കി വിദേശരാജ്യങ്ങളിലുമായിരിക്കുമെന്ന് കെ.പി.സി ആസൂത്രണവിഭാഗം മേധാവി വഫ അല്‍സഅബി അറിയിച്ചു. നിക്ഷേപത്തിനായി വകയിരുത്തിയിരിക്കുന്നതിന്‍െറ മൂന്നില്‍ രണ്ടുഭാഗം (2300 കോടി ദീനാര്‍) എണ്ണ ഖനനത്തിനും ഉല്‍പാദനത്തിനുമായാണ് ചെലവഴിക്കുക. 2020 ആവുമ്പോഴേക്കും രാജ്യത്തെ എണ്ണ ഉല്‍പാദനം നിലവിലെ ദിനംപ്രതി 30 ലക്ഷം ബാരല്‍ എന്നുള്ളത് 40 ലക്ഷമായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം നിലവില്‍ 11 ലക്ഷം വീപ്പ എന്ന എണ്ണ കയറ്റുമതി 14 ലക്ഷം ബാരലായി വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. കൂടാതെ, വാതക ഉല്‍പാദനം ദിനംപ്രതി 150 ദശലക്ഷം ക്യുബിക് അടിയുള്ളത് 250 ദശലക്ഷം ക്യുബിക് അടിയായി കൂട്ടുകയും ചെയ്യും -വഫ അല്‍സഅബി വ്യക്തമാക്കി.
നാലു ശേഖരണകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ് പ്രധാന പദ്ധതികള്‍. കൂടാതെ, പ്രതിദിനം 6,15,000 വീപ്പ സംസ്കരണശേഷിയുള്ള എണ്ണശുദ്ധീകരണശാലയുടെ നിര്‍മാണവും നിലവിലെ മൂന്നു ശുദ്ധീകരണശാലകളുടെ നവീകരണവും പദ്ധതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.