കുവൈത്ത് സിറ്റി: വെല്‍ഫെയര്‍ കേരള കുവൈത്തിന്‍െറ ആഭിമുഖ്യത്തില്‍ ‘ഫാഷിസ്റ്റ് ഭരണകൂടത്തോട് പെണ്ണിന് പറയാനുള്ളത്’ എന്ന തലക്കെട്ടില്‍ സെമിനാര്‍ സംഘടിപ്പിച്ചു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെക്രട്ടറി റസീന മുഹ്യിദ്ദീന്‍ വിഷയാവതരണം നടത്തി.
ഭരണകൂടത്തിന്‍െറ ഒത്താശയോടെ സ്ത്രീകള്‍ക്കെതിരെ നിരന്തരമായി നടക്കുന്ന അതിക്രമങ്ങള്‍ ഭരണകൂടം സ്ത്രീകളെ മാനിക്കുന്നില്ളെന്നതിന് തെളിവാണ്. ചിന്താശേഷിയുള്ള തലച്ചോറുകളെയാണ് ഫാഷിസം ഭയക്കുന്നത്. അതുകൊണ്ടാണ് ഉന്നത കലാലയങ്ങളിലും ഗവേഷണസ്ഥാപനങ്ങളിലും പിടിമുറുക്കാന്‍ ശ്രമിക്കുന്നത് -റസീന പറഞ്ഞു. വൈസ് പ്രസിഡന്‍റ് മിനി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ദുര്‍ലബമായി കൊണ്ടിരിക്കുന്ന ജനാധിപത്യത്തെ കൂട്ടായ പരിശ്രമങ്ങളിലൂടെ ശക്തിപ്പെടുത്തുകയും ഫാഷിസത്തിനെതിരായി ശക്തമായ പ്രതിരോധം രാജ്യത്തിന്‍െറ നാനാഭാഗങ്ങളില്‍ ഉയര്‍ന്നുവരുകയും വേണമെന്ന് അവര്‍ പറഞ്ഞു.
പ്രസിഡന്‍റ് ഖലീലുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഷാര്‍ലറ്റ് ആല്‍ബര്‍ട്ട്, ഷൈനി ഫ്രങ്കോ, ശോഭ സുരേഷ്, സുജിരിയ മീത്തല്‍, മഹബൂബ അനീസ് എന്നിവര്‍ സംസാരിച്ചു. സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങളും അതിനെതിരെ സ്ത്രീകള്‍ നടത്തുന്ന പ്രതിരോധങ്ങളും ഉള്‍ക്കൊള്ളിച്ച് നബീല നജ്മുദ്ദീനും ദിവ്യ ദിലീപും തയാറാക്കിയ ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനവും അരങ്ങേറി. വിസ്മയ സര്‍ഗാര്‍ കവിത ആലപിച്ചു. സന, സമ, ഹനീന്‍, അഫ്നാന്‍ എന്നിവര്‍ ടൈറ്റില്‍ സോങ് അവതരിപ്പിച്ചു. ലോക വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കായി നടത്തിയ പ്രസംഗമത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നടന്നു. പ്രോഗ്രാം കണ്‍വീനര്‍ വഹീദ ഫൈസല്‍ സ്വാഗതവും അസിസ്റ്റന്‍റ് ട്രഷറര്‍ സബീന റസാഖ് നന്ദിയും പ
റഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.