കുവൈത്ത് സിറ്റി: അനധികൃത താമസക്കാരെയും കുറ്റവാളികളെയും കണ്ടത്തൊനുള്ള വ്യാപക റെയ്ഡ് തുടരുന്നു. രാജ്യത്തെ വ്യവസായ മേഖലകളിലൊന്നായ സബ്ഹാനില്‍ ബുധനാഴ്ച നടന്ന വ്യാപക പരിശോധനയില്‍ സംശയമുള്ളവരുള്‍പ്പെടെ ആദ്യഘട്ടത്തില്‍ 1117 വിദേശികളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന്, ഇവരുടെ താമസരേഖകളില്‍ സൂക്ഷ്മപരിശോധന നടത്തിയശേഷം 218 പേരൊഴിച്ച് ബാക്കിയുള്ളവരെ വിട്ടയക്കുകയായിന്നു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ഫഹദിന്‍െറ നേതൃത്വത്തില്‍ പൊലീസ് വന്‍ സന്നാഹത്തോടെ പ്രദേശത്ത് പരിശോധനക്കത്തെിയത്.
പ്രദേശത്തേക്കുള്ള എല്ലാ വഴികളിലും ചെറിയ പൊലീസ് സംഘങ്ങളെ കൊണ്ട് ചെക് പോസ്റ്റുകള്‍ തീര്‍ക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് മറ്റിടങ്ങളിലേക്ക് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച ശേഷം വഴിയാത്രക്കാരെയും വാഹനങ്ങളില്‍ പോകുന്നവരെയും തടഞ്ഞുനിര്‍ത്തിയുള്ള വ്യാപക പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ, നിയമപ്രകാരമുള്ള അനുവാദം തരപ്പെടുത്തിയ ശേഷം കുറ്റവാളികളുടെ കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഇടങ്ങളില്‍ കയറി പരിശോധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സംശയമുള്ളവരടക്കം പിടിയിലായവരെ പ്രത്യേക ബസുകളില്‍ കയറ്റിക്കൊണ്ടുപോയി മൈതാനത്ത് ഒരുമിച്ചുകൂട്ടുകയും ഫിങ്കര്‍ പ്രിന്‍റ് ഉള്‍പ്പെടെ എടുത്ത് സൂക്ഷ്മരേഖകളില്‍ സൂക്ഷ്മപരിശോധന നടത്തുകയുമാണ് ചെയ്തത്. സ്പോണ്‍സര്‍ മാറി ജോലി ചെയ്തുവന്ന 51 പേര്‍, ഒരു തിരിച്ചറിയല്‍ രേഖയും കൈവശമില്ലാത്ത 95 പേര്‍, ഇഖാമാ കാലാവധി കഴിഞ്ഞ 23 പേര്‍, ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളായ രണ്ടുപേര്‍, ഒളിച്ചോട്ടത്തിന് സ്പോണ്‍സര്‍മാര്‍ കേസുകൊടുത്ത 32 പേര്‍, വിവിധയിനം സിവില്‍ കേസുകളില്‍ പ്രതികളായ ഒമ്പതുപേര്‍ എന്നിവരുള്‍പ്പെടെയാണ് സൂക്ഷ്മ പരിശോധനക്കുശേഷം കസ്റ്റഡിയിലായത്.
ഇവരെ നാടുകടത്തുന്നതുള്‍പ്പെടെ തുടര്‍ നടപടികള്‍ക്കായി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പൊലീസിന് പുറമെ മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റ് രഹസ്യാന്വേഷണ വിഭാഗം, ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ്, റെസിഡന്‍ഷ്യല്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട ഇന്‍റലിജന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ്, ഡീപോര്‍ട്ടേഷന്‍ അധികൃതര്‍ എന്നീ വിഭാഗങ്ങളും ഇന്നലത്തെ വ്യാപക റെയ്ഡില്‍ പങ്കെടുത്തു. അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദ് അല്‍ ഫഹദിന് പുറമെ മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ അലി, മുബാറക് അല്‍ കബീര്‍ സുരക്ഷാ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി മേജര്‍ ജനറല്‍ ഫറാജ് അസ്സഅബിയുള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും റെയ്ഡിന് മേല്‍നോട്ടം വഹിച്ചു. രണ്ടാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ വ്യാപക റെയ്ഡാണ് ഇന്നലെ സബ്ഹാനില്‍ അരങ്ങേറിയത്. കഴിഞ്ഞയാഴ്ച ജലീബില്‍ നടന്ന വ്യാപക റെയ്ഡില്‍ സൂക്ഷ്മപരിശോധനക്കുശേഷം 1050 ഓളം പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.