കുവൈത്ത് സിറ്റി: അന്താരാഷ്ട്ര യോഗദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഈമാസം 24ന് യോഗദിനാചരണം നടക്കും.
ദഅ്യയിലെ ഇന്ത്യന്‍ എംബസിയില്‍ രാവിലെ ആറുമുതല്‍ നടക്കുന്ന പരിപാടിയില്‍ ആര്‍ട്ട് ഓഫ് ലിവിങ്, സഹജ് മാര്‍ഗ്, ആര്‍ട്ടിസ്റ്റിക് യോഗ, ഹാര്‍മണി ഹൗസ്, സേവാദര്‍ശന്‍, അമ്മ തുടങ്ങിയ സംഘടനകളും പങ്കെടുക്കുമെന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ ഡെന്‍റല്‍ അലയന്‍സ് കുവൈത്തിന്‍െറ ആഭിമുഖ്യത്തില്‍ ഓറല്‍ സ്ക്രീനിങ്ങും പ്രസന്‍േറഷനും ഇതോടനുബന്ധിച്ച് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.