കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ കാമറ സഹായകമായി –ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കാമറകള്‍ നിരവധി കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ സഹായിച്ചതായി ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദുല്‍ ഫഹദ് പറഞ്ഞു. മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നതിന്‍െറ അടിസ്ഥാനത്തില്‍ കാമറകളുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളെല്ലാം കാമറക്കണ്ണുകള്‍ക്ക് കീഴിലാക്കാനുള്ള പരിശ്രമത്തിലാണ് ആഭ്യന്തരമന്ത്രാലയമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനുവേണ്ടി വിവിധ സുരക്ഷാവിഭാഗങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ് നന്ദി രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. വൈദ്യുതി കേബിളുകള്‍ കവര്‍ച്ച നടത്തുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാനടപടികള്‍ സ്വീകരിക്കും. ബാങ്ക് കാര്‍ഡുകള്‍,  ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ കാമറകള്‍ വഴി തെളിയിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ കമ്പനികളോടും സ്ഥാപന ഉടമകളോടും കാമറകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങള്‍ പിടികൂടുന്നതിനുവേണ്ടി കുവൈത്ത് ഇന്‍റര്‍പോള്‍ നടത്തിയ ശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.