കുവൈത്ത് സിറ്റി: സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ഉപയോഗിച്ച് വിരലടയാളയന്ത്രത്തില്‍ കൃത്രിമം കാണിച്ച് ഹാജര്‍നില രേഖപ്പെടുത്തുകയും തുടര്‍ന്ന് ശമ്പളം പറ്റുകയും ചെയ്ത കേസില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത ശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിച്ച കോടതിക്കുമുന്നിലാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്. വ്യാജ ഹാജര്‍ നില രേഖപ്പെടുത്തിയ കാലത്ത് ഉദ്യോഗസ്ഥര്‍ വാങ്ങിയ ശമ്പളം അവരില്‍നിന്ന് തിരിച്ചുപിടിക്കാന്‍ കോടതി നേരത്തേ ഉത്തരവിട്ടതാണ്. എന്നാല്‍, രാജ്യത്തിന്‍െറ പൊതുമുതല്‍ അനര്‍ഹമായി കൈപ്പറ്റാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷകൂടി നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ജല-വൈദ്യുതി മന്ത്രാലയത്തിലെ 156 ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍. സ്വകാര്യ കമ്പനിക്കുകീഴില്‍ ജോലിചെയ്യുന്ന ഈജിപ്തുകാരനായ സെക്യൂരിറ്റി ജീവനക്കാരനാണ് ഉദ്യോഗസ്ഥര്‍ക്കുവേണ്ടി ഫിങ്കര്‍ പ്രിന്‍റ് മെഷീനില്‍ വ്യാജ ഹാജര്‍നില രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. തങ്ങള്‍ക്കുവേണ്ടി ഫിങ്കര്‍ പ്രിന്‍റ് പതിക്കുന്നതിന് മാസത്തില്‍ 10 ദീനാര്‍ വീതം ഇവര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന് നല്‍കിയിരുന്നുവത്രെ. പിടിയിലായ ഇയാള്‍ക്കെതിരെ കോടതി നടപടികള്‍ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.