കുവൈത്ത് സിറ്റി: രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് താമസം നിയമ വിധേയമാക്കുന്നതിനോ നടപടിയില്ലാതെ രാജ്യംവിടുന്നതിനോ അവസരം നല്‍കുന്നതിനുവേണ്ടി പൊതുമാപ്പ് പ്രഖ്യാപിക്കാന്‍ ഉദ്ദേശ്യമില്ളെന്ന് ആഭ്യന്തരമന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.
അടുത്തിടെ നടന്ന വ്യാപകമായ പരിശോധനകളിലൂടെ നിരവധി നിയമവിരുദ്ധ താമസക്കാരെ പിടികൂടി നാടുകടത്തിയതായി അറിയിച്ച ആഭ്യന്തര വകുപ്പിന് കീഴിലെ താമസകാര്യവിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ തലാല്‍ അല്‍മറാഫിയാണ് പൊതുമാപ്പ് പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ളെന്ന് വ്യക്തമാക്കിയത്. അത് അടഞ്ഞ അധ്യായമാണ്. പൊതുമാപ്പ് വഴി അനധികൃത താമസക്കാര്‍ കുറയുമെന്ന് സര്‍ക്കാര്‍ കരുതുന്നില്ല. എന്നാല്‍, പരിശോധനകളുടെ ഭാഗമായി നിരവധിപേര്‍ പിടിയിലായതു കൂടാതെ ധാരാളം പേര്‍ പിഴയടച്ച് താമസം നിയമപരമാക്കിയിട്ടുമുണ്ട് -അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം ലംഘിച്ച് കഴിയുന്ന വിദേശികള്‍ക്ക് പിഴയടച്ചുകൊണ്ട് താമസരേഖ പുതുക്കുന്നതിനും രാജ്യം വിടുന്നതിനും അവസരം നല്‍കി ആഭ്യന്തര മന്ത്രാലയം ഈവര്‍ഷം തുടക്കത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സ്വയം തയാറായി മുന്നോട്ടുവരുന്ന നിയമലംഘകര്‍ക്ക് പിഴയടച്ച് താമസരേഖ പുതുക്കുന്നതിനും രാജ്യം വിട്ടുപോകേണ്ടവര്‍ക്ക് അതിനും അവസരം നല്‍കുന്നതായിരുന്നു ഇത്. പിഴയടക്കാതെ രാജ്യം വിടാന്‍ അവസരം നല്‍കുന്ന പൊതുമാപ്പില്‍നിന്ന് വ്യത്യസ്തമായ ഈ സംവിധാനം പക്ഷേ കൂടുതല്‍ പേരൊന്നും ഉപയോഗപ്പെടുത്തിയില്ല എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത് 2011 മാര്‍ച്ച് ഒന്നുമുതല്‍ ജൂണ്‍ 30 വരെയായിരുന്നു.
അന്ന് രാജ്യത്തുണ്ടായിരുന്ന അനധികൃത താമസക്കാരില്‍ 25 ശതമാനത്തോളം ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയതായാണ് കണക്ക്. ഇതില്‍ 15,000ത്തോ ളം പേര്‍ ഇന്ത്യക്കാരായിരുന്നു. എന്നാല്‍, അതിനുശേഷവും രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് കുറവൊന്നുമുണ്ടായില്ല. ഇതാണ് പൊതുമാപ്പ് പ്രഖ്യാപിക്കേണ്ടതില്ളെന്ന നിലപാടിലേക്ക് അധികൃതരെ എത്തിച്ചത്. നിലവില്‍ രാജ്യത്ത് ഒരു ലക്ഷത്തിലധികം അനധികൃത താമസക്കാരുണ്ടെന്നാണ് താമസകാര്യവകുപ്പിന്‍െറ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.