കുവൈത്ത് സിറ്റി: ഓടിപ്പോയ 13 വീട്ടുജോലിക്കാരടക്കം 15 പേരെ ഹവല്ലിയിലെ കോഫി ഷോപ്പില്‍നിന്ന് അറസ്റ്റ് ചെയ്തു. കടപൂട്ടിക്കുകയും ചെയ്തു. തൊഴില്‍നിയമം ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അറസ്റ്റിന് നേതൃത്വം നല്‍കിയ മുഹമ്മദ് അല്‍ തഫീരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തൊഴില്‍, സാമൂഹികകാര്യ മന്ത്രി ഹിന്ദ് അല്‍ സുബൈഹിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കടയുടമ നിയമങ്ങള്‍ പാലിക്കാതെ വേറെയും കോഫീഷോപ്പുകള്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കടയിലത്തെുന്നവരിലധികവും പുരുഷന്മാരാണ്. എന്നാല്‍, ജോലിക്കാരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അറസ്റ്റ് ചെയ്തവരെയെല്ലാം തുടര്‍നടപടികള്‍ക്കായി റെസിഡന്‍ഷ്യല്‍ വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.