പുതിയ ഇലക്ട്രോണിക് മാധ്യമനിയമം നിലവില്‍വന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ ഇലക്ട്രോണിക് മാധ്യമനിയമം പ്രാബല്യത്തില്‍ വന്നു. പാര്‍ലമെന്‍റ് പാസാക്കിയ നിയമം കഴിഞ്ഞദിവസം ഒൗദ്യോഗിക വിജ്ഞാപനമായി പ്രസിദ്ധീകരിച്ചു.  
ഇതോടെ, ഇലക്ട്രോണിക് വാര്‍ത്താ സര്‍വിസ്, ബുള്ളറ്റിനുകള്‍, വാര്‍ത്താ പത്രങ്ങളുടെയും ചാനലുകളുടെയും വെബ്സൈറ്റുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും നിയമാനുസൃത നിയന്ത്രണത്തിന് വിധേയമാകും. കുവൈത്തിന്‍െറ പാരമ്പര്യം കാത്തുസൂക്ഷിക്കാനും ഭീകരതക്കെതിരായ പോരാട്ടത്തിന്‍െറ ഭാഗമായുമാണ് പുതിയ ഇലക്ട്രോണിക് മാധ്യമനിയമമെന്നു വാര്‍ത്താവിതരണമന്ത്രി ശൈഖ് സല്‍മാന്‍ അല്‍ ഹമൂദ് അല്‍ സബാഹ് അറിയിച്ചു. ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പ്രസിദ്ധീകരണങ്ങളും രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ലൈസന്‍സ് സമ്പാദിക്കുന്നതിന് മന്ത്രാലയത്തിന്‍െറ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. നിലവിലുള്ളവ നിയമവിധേയമാക്കുന്നതിന് ഒരു വര്‍ഷത്തെ സമയപരിധി അനുവദിക്കും. വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ നിയമനടപടിക്ക് വിധേയമാക്കും. തടവ് ഉള്‍പ്പെടെ ശിക്ഷയും ലഭിക്കും. സമഗ്ര ഇലക്ട്രോണിക് മാധ്യമനിയമം പ്രാവര്‍ത്തികമാക്കുന്ന ആദ്യ രാജ്യങ്ങളില്‍ കുവൈത്തും സ്ഥാനം നേടിയതായി മന്ത്രി ശൈഖ് സല്‍മാന്‍ പറഞ്ഞു.
നിയമപരമല്ലാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളും വെബ് പോര്‍ട്ടലുകളും നിരീക്ഷിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.