കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജ ബിരുദക്കാര്‍ക്കെതിരായ വിദ്യാഭ്യാസമന്ത്രി ഡോ. ബദര്‍ അല്‍ ഈസയുടെ നടപടികളെ പ്രശംസിച്ച് കമാല്‍ അല്‍ അവാദി എം.പി. വ്യാജ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരുടെ കേസുകള്‍ കാബിനറ്റിന് മുന്നില്‍ എത്തിക്കുകയും ജോലിയില്‍നിന്ന് പിരിച്ചുവിടുകയും തട്ടിപ്പു കേസിന് പബ്ളിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്ത നടപടിയെയാണ് കമാല്‍ അല്‍ അവാദി എം.പി പ്രശംസിച്ചത്.
611ഓളം വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകളാണ് കണ്ടത്തെിയതെന്ന് അദ്ദേഹം പറഞ്ഞു. കുറ്റകൃത്യത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം കഠിനശിക്ഷ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ഉയര്‍ന്ന തസ്തികകളില്‍ നിയമനം ലഭിക്കുന്നതിനും ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കുന്നതിനും ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനാല്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന പ്രവണത വര്‍ധിച്ചിരുന്നു.
തുടര്‍ന്നാണ് നടപടി കര്‍ശനമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.