കുവൈത്ത് സിറ്റി: സെന്‍റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പഴയ പള്ളി അഹമ്മദി യുവജന പ്രസ്ഥാനത്തിന്‍െറ ‘എന്‍െറ മലയാളം’ മലയാളം പഠന കളരി സമാപിച്ചു.
സെന്‍റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പഴയ പള്ളി യുവജന പ്രസ്ഥാനത്തിന്‍െറ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 15 ദിവസമായി നടത്തിയ സൗജന്യ മാതൃഭാഷാ പഠനകളരിയുടെ സമാപന സമ്മേളനം 21ന് അഹമ്മദി സെന്‍റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പഴയ പള്ളിയില്‍ നടന്നു. ഫാ. ജോബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഒ.സി.വൈ.എം വൈസ് പ്രസിഡന്‍റ് വിനോദ് വര്‍ഗീസ്, ഇടവക സെക്രട്ടറി അനു പടത്തറ, ഇടവക ട്രസ്റ്റി ബെന്നി വര്‍ഗീസ്, വിദ്യാര്‍ഥി പ്രതിനിധി അക്വീന്‍ എല്‍സ എന്നിവര്‍ സംസാരിച്ചു. ഷിജു നെവിന്‍ ബെറ്റി തയാറാക്കിയ കേരളത്തിന്‍െറ കലാ സാംസ്കാരിക
പൈതൃകത്തിലൂടെ കടന്നുപോകുന്ന ഡോക്യുമെന്‍ററി ഇതിനോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ചു. ബോബന്‍ ജോണ്‍ കവിത ആലപിച്ചു. മെര്‍ലിന്‍ ലിജോ ബാബു പരിപാടി അവതരിപ്പിച്ചു. ഒ.സി.വൈ.എം
സെക്രട്ടറി ഷെറിന്‍ ഡാനിയേല്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ബോബന്‍ ജോണ്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.