കുവൈത്ത് സിറ്റി: ക്രേസി ഡീല്‍സ് എന്ന പേരില്‍ മികച്ച ഓഫറുകളുമായി ജിയാന്‍റ് ഹൈപ്പര്‍ മാര്‍ക്കറ്റിലും ഗള്‍ഫ് മാര്‍ട്ടിലും രണ്ടു ദിവസത്തെ വ്യാപാരോത്സവം.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ജിയാന്‍റിന്‍െറ 360 മാളില്‍ ഇലക്ട്രോണിക്സ്, ഫ്രൂട്ട്സ്, ഫുഡ്, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവക്ക് വന്‍ വിലക്കുറവുണ്ട്. വിഡിയോ കോണിന്‍െറ 32 ഇഞ്ച് എല്‍.ഇ.ഡി ടി.വിക്ക് 39.990 ദീനാറാണ് വില. 69 ദീനാറിന്‍െറ രണ്ട് അമേരിക്കന്‍ ടൂറിസ്റ്റ് ബാഗ് (79 സെ.മി, 55 സെ.മീ) 28.990 ദീനാറിന് ലഭിക്കും. ഗാലക്സി നോട്ട് 5 മൊബൈല്‍ഫോണ്‍ 123.990 ദീനാറിന് ലഭിക്കും. ക്രേസി ഡീല്‍സ് ഫെസ്റ്റിവലിന്‍െറ ഭാഗമായി ഫുഡ്, നോണ്‍ഫുഡ്, ഗൃഹോപകരണങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. ആദായ വിലയില്‍തന്നെ ഇവയെല്ലാം ലഭിക്കുമെന്ന് ജിയാന്‍റ് അധികൃതര്‍ പറഞ്ഞു.
ഗള്‍ഫ് മാര്‍ട്ടില്‍ ഫ്രഷ്ഫ്രൂട്ട്, വെജിറ്റബ്ള്‍, ലിക്വിഡ് ഐറ്റംസ്, ഫുഡ് ഐറ്റംസ് തുടങ്ങിയവക്ക് ആദായവില ഏര്‍പ്പെടുത്തി. നാലു ലിറ്റര്‍ ലോങ് ലൈഫ് മില്‍ക് 750 ഫില്‍സിന് ലഭിക്കും. ടാങ്കിന് 2.190 ഫില്‍സ് മാത്രമേയുള്ളൂ. ഫ്രഷ് കോക്കനട്ട് 95 ഫില്‍സ്, ഉരുളക്കിഴങ്ങ് 155 ഫില്‍സ്, മുട്ട 490 ഫില്‍സ്, ആഫിയ സണ്‍ഫ്ളവര്‍ ഓയില്‍ (3.600 ലിറ്റര്‍) 1.850 ദീനാര്‍ എന്നിങ്ങനെയാണ് ക്രേസി ഡീല്‍സ് വില. ഫ്ളക്സി 40 ഇഞ്ച് എല്‍.ഇ.ഡി ടി.വി 54.990 ദീനാറിന് ലഭിക്കും.
കൂടാതെ, മറ്റു നിരവധി ഉല്‍പന്നങ്ങളും ഓഫര്‍ നിരക്കില്‍ ലഭ്യമാണ്. കുവൈത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള ഗള്‍ഫ് മാര്‍ട്ടിന്‍െറ എല്ലാ ഷോറൂമുകളിലും ഓഫര്‍ ലഭ്യമാണെന്നും രണ്ടു ദിവസം മാത്രമുള്ള ഈ പ്രത്യേക അവസരം എല്ലാവരും വിനിയോഗിക്കണമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.