????????????????? ???? ????? ???? ?????? ????????.?????????? ????????? ????????? ?????? ?????????? ??????????? ??????????

നിയമവ്യവസ്ഥ സംരക്ഷിക്കുന്നതിന്  തുര്‍ക്കിക്ക് പിന്തുണയെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: ജനഹിതത്തിലൂടെ അധികാരത്തില്‍വന്ന തുര്‍ക്കി സര്‍ക്കാര്‍ രാജ്യത്ത് നിയമവ്യവസ്ഥ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും കുവൈത്തിന്‍െറ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അസ്സബാഹ്. 
തുര്‍ക്കിയിലെ പട്ടാള അട്ടിമറിക്കും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്കും ശേഷം കുവൈത്തിലെ തുര്‍ക്കി അംബാസഡര്‍ മുറാദ് താമിറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഊഷ്മള സുഹൃദ്ബന്ധം എടുത്തുപറഞ്ഞ ഇരുവരും സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സൂചിപ്പിച്ചു. 
സുഹൃദ്ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹിന് അയച്ച കത്ത് മുറാദ് താമിറില്‍നിന്ന് ശൈഖ് ഖാലിദ് ഏറ്റുവാങ്ങി.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.