തുര്‍ക്കിയിലേക്കുള്ള വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചു

കുവൈത്ത് സിറ്റി: സൈനിക അട്ടിമറിയെ തുടര്‍ന്നുണ്ടായ പ്രത്യേക സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് കുവൈത്തില്‍നിന്ന് തുര്‍ക്കിയിലേക്കുള്ള എല്ലാ വിമാന സര്‍വിസുകളും നിര്‍ത്തിവെച്ചതായി കുവൈത്ത് എയര്‍വേയ്സ് ഭരണസമിതി മേധാവി റഷ അല്‍ റൂമി വ്യക്തമാക്കി. ഉര്‍ദുഗാന്‍ സര്‍ക്കാറിനെതിരെ സൈനികര്‍ നടത്തിയ അട്ടിമറിയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെയും തുടര്‍ന്ന് അങ്കാറയിലെയും ഇസ്തംബൂളിലെയും വിമാനത്താവളങ്ങള്‍ അടച്ചിട്ട പശ്ചാത്തലത്തില്‍ പുതിയ അറിയിപ്പുണ്ടാവുന്നതുവരെയാണ് സര്‍വിസുകള്‍ നിര്‍ത്തിവെച്ചത്. 
സ്വദേശികളും വിദേശികളുമുള്‍പ്പെടെ തുര്‍ക്കിയിലേക്ക് യാത്രനടത്താന്‍ തീരുമാനിച്ചവര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് റഷ അല്‍ റൂമി കൂട്ടിച്ചേ
ര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.