കുവൈത്ത് സിറ്റി: ലബനാനിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്കുള്ള കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റിയുടെ രണ്ടാംഘട്ട സഹായം വിതരണം ചെയ്തു.
ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി തുടങ്ങിയ കാര്‍ഷിക ഉല്‍പന്നങ്ങളാണ് വിതരണം ചെയ്തത്. 11,000 സിറിയന്‍ അഭയാര്‍ഥികള്‍ക്കാണ് രണ്ടാംഘട്ട ഭക്ഷ്യവിതരണത്തിലൂടെ പ്രയോജനം ലഭിക്കുകയെന്ന് കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റി പ്രതിനിധി ഡോ. മസാഇദ് അല്‍ അന്‍സി പറഞ്ഞു. ലബനാനിന്‍െറ വടക്ക് കഴക്കന്‍ മേഖലകളിലാണ് സഹായ വിതരണം നടത്തിയത്. കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റിയുടെ തുടര്‍ച്ചയായുള്ള സഹായ വിതരണത്തിലൂടെ നിരവധി അഭയാര്‍ഥികളുടെ പ്രശ്നങ്ങള്‍ക്ക് ചെറുതായെങ്കിലും പരിഹാരം കാണാന്‍ സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാംഘട്ട സഹായ വിതരണം നടത്തിയത് റമദാനിലാണെന്നും 450 ടന്‍ ഉരുളക്കിഴങ്ങാണ് അന്ന് വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അന്ന് ലബനാനിലെ സിറിയന്‍ അഭയാര്‍ഥികളില്‍നിന്ന് കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. സിറിയന്‍ അഭയാര്‍ഥികളില്‍ ഭുരിഭാഗവും ലബനാനിലാണ് അഭയം തേടിയിട്ടുള്ളതെന്നും ഇവര്‍ പട്ടിണിയിലാണെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ ആഭ്യന്തരപ്രശ്നങ്ങള്‍ തുടങ്ങിയ 2011 മുതല്‍ കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റി വിവിധ തരത്തിലുള്ള സഹായങ്ങള്‍ അവിടത്തെ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഡോ. മസാഇദ് അല്‍ അന്‍സി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.