കുവൈത്ത് സിറ്റി: വാഹനമോഷണം പതിവാക്കിയ നാലംഗ സംഘത്തെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. രണ്ടു സിറിയന്‍ പൗരന്മാരും ഒരു ഈജിപ്ഷ്യന്‍ പൗരനുമാണ് പിടിയിലായത്. ഫര്‍വാനിയ, ഖൈത്താന്‍ എന്നീ പ്രദേശങ്ങളില്‍നിന്നാണ് ഇവര്‍ വാഹനങ്ങള്‍ മോഷ്ടിക്കാറുള്ളത്.
വാഹനങ്ങള്‍ മോഷണം പോകുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സുരക്ഷാവിഭാഗം നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇവര്‍ പിടിയിലായത്.
കവര്‍ച്ച ചെയ്ത ആറുവാഹനങ്ങള്‍ ഇവരില്‍നിന്ന് പിടികൂടിയിട്ടുണ്ട്.
കവര്‍ച്ചചെയ്ത വാഹനങ്ങള്‍ കുറെക്കാലം ഉപയോഗിച്ചശേഷം മരുഭൂമിയില്‍ കൊണ്ടുപോയി കത്തിക്കലാണെന്ന് ഇവര്‍ ചോദ്യംചെയ്യുന്നതിനിടെ പൊലീസിനോട് പറഞ്ഞു.
അടുത്തകാലത്തായി 20ഓളം വാഹന കവര്‍ച്ച നടത്തിയതായി ഇവര്‍ പൊലീസിനോട് പറഞ്ഞു. വിശദമായ അന്വേഷണത്തിനുവേണ്ടി ഇവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.